കുവൈത്ത് സിറ്റി: രാജ്യത്തെ കോഓപറേറ്റിവ് സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കാൻ പദ്ധതിയില്ലെന്ന് കൺസ്യൂമർ കോഓപറേറ്റീവ് സൊസൈറ്റി യൂനിയൻ തലവൻ മുസാബ് അൽ മുല്ല അറിയിച്ചു.
ഇതുസംബന്ധമായി സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.ഭക്ഷ്യസുരക്ഷക്കുള്ള രാജ്യത്തിന്റെ പ്രതിരോധ നിരയാണ് സഹകരണ സംഘങ്ങൾ. ലാഭത്തെക്കാള്‍ ഏറെ സാമൂഹിക പ്രതിബദ്ധതയാണ് കോഓപറേറ്റിവ് സൊസൈറ്റികള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അൽ മുല്ല പറഞ്ഞു. മേഖലയിലെതന്നെ ഏറ്റവും വിജയകരമായ സാമൂഹിക പരീക്ഷണമാണ് രാജ്യത്തെ സഹകരണ സംഘങ്ങള്‍. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കോഓപറേറ്റിവ് സ്ഥാപനങ്ങള്‍ കൂടുതല്‍ വിജയകരമാക്കാനുള്ള പദ്ധതികളാണ് നടപ്പിലാക്കേണ്ടതെന്നും മുസാബ് അൽ മുല്ല കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു