മസ്കത്ത്: റസിഡന്റ് കാർഡ് മാറുന്നതിലൂടെ ഡ്രൈവിങ് ലൈസൻസ് കാലഹരണപ്പെടുമെന്ന പ്രചാരണം തെറ്റാണെന്ന് റോയൽ ഒമാൻ പൊലീസ്. ഒമാനിലെ ബന്ധപ്പെട്ട അതോറിറ്റി നൽകുന്ന ഡ്രൈവിങ് ലൈസൻസിന് നിശ്ചിത കാലാവധിയുണ്ട്. ആ കാലാവധിക്കിടയിൽ റസഡിന്റ് കാർഡ് മാറിയാലും വാഹനമോടിക്കാനുള്ള അവകാശത്തെ ബാധിക്കില്ലെന്ന് റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) വ്യക്തമാക്കി.
ആർ.ഒ.പി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയത്രിക്കുന്നത്. ഡ്രൈവിങ് ലൈസൻസിന്റെ കാലവവധി കഴിഞ്ഞതിന് ശേഷം റോയൽ ഒമാൻ പൊലീസ് ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിൽ നിന്നും പുതിയ റസിഡൻസ് പെർമിറ്റ് അറ്റാച്ച് ചെയ്താൽ മതി. ഇതിനായി പുതിയ ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ടതിലെന്നും അധികൃതർ വ്യക്തമാക്കി.
പ്രവാസി രാജ്യം വിട്ടാൽ ഡ്രൈവിങ് ലൈസൻസ് പിഴകൾക്കും ഗതാഗത നിയമലംഘനങ്ങൾക്കും സ്പോൺസറോ കമ്പനിയോ ഉത്തരവാദികളായിരിക്കുമെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, പിഴയും മറ്റ് കുടിശ്ശികകളും തീർക്കാതെ ഒരാൾക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാൻ കഴിയില്ല. അതിനാൽ പണം നൽകാത്തതിനെക്കുറിച്ചുള്ള ചോദ്യം ഉയരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വിദേശിയായ ഒരാൾ ആറ് മാസത്തിൽ കൂടുതൽ ഒമാനിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിൽ റസിഡന്റ് പെർമിറ്റ് സ്വയം റദ്ദാക്കപ്പെടും. പക്ഷേ ഡ്രൈവിങ് ലൈസൻസ് റദ്ദാവില്ല. ഒമാനിലെ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് സിവിൽ നമ്പറുമായും കമ്പനിയുടെയോ സ്പോൺസറുടെയോ വാണിജ്യ രജിസ്ട്രിയുമായോ ആണ് ബന്ധിപ്പിച്ചിരിക്കുന്നത്.
ലൈസൻസ് പുതിയ റസിഡൻസ് പെർമിറ്റിലേക്ക് എളുപ്പത്തിൽ മാറ്റാൻ സാധിക്കും. ലൈസൻസ് ഉടമക്ക് അടക്കാത്ത ട്രാഫിക്ക് പിഴയോ ഒരു വർഷത്തിൽ കൂടുതൽ കാലഹരണപ്പെട്ട വാഹന രജിസ്ട്രേഷനും ഉണ്ടായിരിക്കരുത്. അംഗീകൃത പരിശോധന കേന്ദ്രത്തിൽനിന്ന് കാഴ്ച പരിശോധന പൂർത്തിയാക്കിയ ശേഷം, ആർ.ഒ.പി സേവന വകുപ്പിനെ സമീപിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കാവുന്നതാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു