ജിദ്ദ: ഖാലിദിയ്യ ഏരിയ കെ.എം.സി.സി യൂനിറ്റും ഹിബ ആസ്യ മെഡിക്കൽ ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഒരു മാസക്കാലം നീളുന്ന മെഡിക്കൽ ക്യാമ്പ് കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി നേതാക്കൾ സന്ദർശിച്ചു. ക്യാമ്പ് ഒരുക്കിയ ഖാലിദിയ കെ.എം.സി.സി യൂനിറ്റ് പ്രവർത്തകരെ ജനറൽ സെക്രട്ടറി വി.പി. മുസ്തഫയുടെ നേതൃത്വത്തിൽ ഭാരവാഹികൾ പ്രശംസിച്ചു.
ജനുവരി ഒന്നിന് തുടങ്ങിയ ക്യാമ്പ് 31 നാണ് അവസാനിക്കുക. ഈ കാലയളവിൽ ഏതെങ്കിലും ഒരു ദിവസം ബുക്ക് ചെയ്താൽ അന്നേദിവസം സൗകര്യാനുസരണം ഏത് സമയത്തും ക്യാമ്പിൽ പങ്കെടുക്കാമെന്നും ഓരോ ദിവസവും 35ൽ കുറയാത്ത ആളുകളെ ക്യാമ്പിൽ പങ്കെടുപ്പിക്കുന്നുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. തുടക്കത്തിലുള്ളതിനെക്കാളും കൂടുതൽ ആളുകളെ ഉൾപ്പെടുത്തി ബുക്കിങ് സൗകര്യം വിപുലീകരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഹിബ ആസ്യ സി.ഒ. കുഞ്ഞി, മാനേജർ എ. അഷ്റഫ് എന്നിവരുമായി നേതാക്കൾ കൂടിക്കാഴ്ച നടത്തി. ഡോ. ഹാരിസ്, ക്ലിനിക്ക് ജീവനക്കാർ, ക്യാമ്പ് ജനങ്ങളിലേക്കെത്തിച്ച അജുവ യൂനുസ് എന്നിവരെ സംഘം പ്രത്യേകം അഭിനന്ദിച്ചു.
ചടങ്ങിൽ പ്രസിഡന്റ് ശിഹാബ് ഒഴുകൂർ അധ്യക്ഷതവഹിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി മുസ്തഫ സാഹിബ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഇസ്മായിൽ മുണ്ടക്കുളം, ഭാരവാഹികളായ നാസർ മച്ചിങ്ങൽ, ജലാൽ തെഞ്ഞിപ്പാലം, ഷൗക്കത്ത് ഞാറക്കോടൻ, സാബിൽ മമ്പാട്, സക്കീർ മണ്ണാർക്കാട്, അഷ്റഫ് താഴെക്കോട്, ഇസ്മായിൽ പരതക്കാട്, സമ്മാസ് എസ്.എൽ.പി, അലി മങ്കട, സെറിൻ കാളികാവ്, യൂനുസ് അജുവ, ഹിബ ആസ്യ ഗ്രൂപ് മാനേജർ മുഹമ്മദ് അഷ്റഫ് എന്നിവർ സംസാരിച്ചു. ഏരിയ ജനറൽ സെക്രട്ടറി റഫീഖ് സ്വാഗതവും ട്രഷറർ അബ്ബാസ് കാസർകോട് നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു