മനാമ: ദേശീയ ദിനത്തോടനുബന്ധിച്ച് സർക്കാർ കെട്ടിടാലങ്കാര മത്സരത്തിൽ മാറ്റുരച്ച് മികവ് നേടിയവരെ കാപിറ്റൽ ഗവർണറേറ്റ് ആദരിച്ചു. മന്ത്രാലയങ്ങളിൽ ഒന്നാം സ്ഥാനം വൈദ്യുതി-ജല കാര്യ അതോറിറ്റി, രണ്ടാം സ്ഥാനം ധനകാര്യ മന്ത്രാലയം, മൂന്നാം സ്ഥാനം ബഹ്റൈൻ പാരമ്പര്യ, സാംസ്കാരിക അതോറിറ്റി എന്നിവക്കും സർക്കാർ സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനം പാർലമെന്റ് മന്ദിരത്തിനും, രണ്ടാം സ്ഥാനം പബ്ലിക് സെക്യൂരിറ്റി ഓഫിസേഴ്സ് ക്ലബിനും മൂന്നാം സ്ഥാനം ബഹ്റൈൻ സെൻട്രൽ ബാങ്കിനും ലഭിച്ചു.
ഹോട്ടലുകളുടെ ഇനത്തിൽ റിട്സ് കാൾട്ടൺ ഒന്നാം സ്ഥാനവും ക്രൗൺ പ്ലാസ രണ്ടാം സ്ഥാനവും സ്വിസ് ബെൽ സീഫ് മൂന്നാം സ്ഥാനവും പ്രീമിയർ ഹോട്ടൽ നാലാം സ്ഥാനവും വൺ പവിലിയൻ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. വിദ്യാഭ്യാസ, യൂത്ത് സെന്റർ ഇനത്തിൽ അൈപ്ലഡ് സയൻസ് യൂനിവേഴ്സിറ്റി ഒന്നാം സ്ഥാനവും ഗൾഫ് യൂനിവേഴ്സിറ്റി രണ്ടാം സ്ഥാനവും നഈം യൂത്ത് എംപവർമെന്റ് സെന്റർ മൂന്നാം സ്ഥാനവും സൽമാനിയ ബോയ്സ് പ്രൈമറി സ്കൂൾ നാലാം സ്ഥാനവും കരസ്ഥമാക്കി. സ്വകാര്യ സ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും ഇനത്തിൽ അൽ അഹ്ലി യുനൈറ്റഡ് ബാങ്ക് ഒന്നാം സ്ഥാനവും ഷിഫ അൽ ജസീറ ഹോസ്പിറ്റൽ രണ്ടാം സ്ഥാനവും പാർക്കിങ് കമ്പനിയായ ‘അമാകിൻ’ മൂന്നാം സ്ഥാനവും സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്ക് നാലാം സ്ഥാനവും കരസ്ഥമാക്കി. കാപിറ്റൽ ഗവർണർ ശൈഖ് റാശിദ് ബിൻ അബ്ദുറഹ്മാൻ ആൽ ഖലീഫ വിജയികളെ ആദരിച്ചു. ദേശീയ ദിനാഘോഷത്തിൽ പങ്കാളിയായ വിവിധ സ്ഥാപനങ്ങളെയും ആദരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു