മനാമ: ബഹ്റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് കാപിറ്റല്‍ ഗവര്‍ണറേറ്റ് സംഘടിപ്പിച്ച ദീപാലങ്കാര മത്സരത്തില്‍ ഷിഫ അല്‍ ജസീറ ആശുപത്രിക്ക് ആദരം. മികച്ച ദീപാലങ്കാരം ഒരുക്കിയതിന് സ്വകാര്യ കെട്ടിട വിഭാഗത്തില്‍ രണ്ടാം സമ്മാനമാണ് ഷിഫ അല്‍ ജസീറക്ക് ലഭിച്ചത്. ഹോസ്പിറ്റല്‍ കെട്ടിടം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ചുവപ്പും വെള്ളയും ഇടകലര്‍ന്ന വൈദ്യുതി ദീപങ്ങളാല്‍ അലങ്കരിച്ചിരുന്നു. ബഹ്റൈന്‍ ദേശീയപാതകയുടെ നിറത്തോടെയുള്ള അലങ്കാരം വര്‍ണക്കാഴ്ചകളൊരുക്കി.കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ ചൊവ്വാഴ്ച നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുൽ റഹ്മാന് ആല് ഖലീഫയില്‍ നിന്നും ഷിഫ അല്‍ ജസീറ ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ സിയാദ് ഉമറും സി.ഇ.ഒ ഹബീബ് റഹ്മാനും പുരസ്കാരം ഏറ്റുവാങ്ങി.
തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ദീപാലാങ്കാരമത്സരത്തില് ഷിഫ അല്‍ ജസീറ ആദരിക്കപ്പെടുന്നത്. മികച്ച ചികിത്സയും പരിചരണവുമായി ബഹ്റൈന്‍ ആരോഗ്യ മേഖലയില്‍ 20ാം വര്‍ഷത്തിലേക്കു പ്രവേശിക്കുകയാണ് ഷിഫ അല്‍ ജസീറ. ഏഴുനില കെട്ടിടത്തില്‍ കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രിയായാണ് പ്രവര്‍ത്തനം.
ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ പ്രസവ പരിചരണ വിഭാഗം, നവജാത ശിശു പരിചരണ യൂനിറ്റ് (എൻ.ഐ.സി.യു), ഐ.സി.യു, ശസ്ത്രക്രിയ, ഗ്യാസ്ട്രോഎന്ററോളജി വിഭാഗം എന്നിവയുണ്ട്. സങ്കീര്‍ണ ശസ്ത്രക്രിയകള്‍ ചെയ്യാന്‍ പര്യാപ്തമായ അത്യാധുനിക ഓപറേഷന് തിയറ്ററും ജനറല്‍ സര്‍ജറി, അനസ്തേഷ്യ വിഭാഗവും ആശുപത്രിയിലുണ്ട്. പ്രസവ ചികിത്സ തേടുന്നവര്‍ക്കായി വിവിധ പാക്കേജുകളും ലഭ്യമാണ്. കൂടാതെ, പ്രൈവറ്റ് റൂമുകള്‍, സ്യൂട്ട് റൂമുകള്‍ എന്നിവയുമുണ്ട്.
സമീപത്തെ മൂന്നു നില കെട്ടിടത്തില്‍ ഡെന്റല്‍ ആൻഡ് പ്രീ എംപ്ലോയ്മെന്റ് മെഡിക്കല്‍ സെന്ററും പ്രവര്‍ത്തിക്കുന്നു. ഷിഫ അല്‍ ജസീറക്ക് കീഴില്‍ രണ്ട് പുതിയ മെഡിക്കല്‍ സെന്ററുകള്‍ അടുത്ത മാസങ്ങളില്‍ റിഫയിലും ഹമദ് ടൗണിലും തുറക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു