അപ്പര്‍ പ്രീമിയം സെഗ്മെന്റില്‍ മാവ്റിക്ക് 440 മോട്ടോര്‍സൈക്കിള്‍ ഉള്‍പ്പടെ പുതിയ വാഹനനിര അവതരിപ്പിച്ച് ഹീറോ മോട്ടോകോര്‍പ്പ്

കൊച്ചി:  ആഗോളതലത്തില്‍ മുന്‍നിര സ്‌കൂട്ടര്‍, മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് ഏവരും കാത്തിരിക്കുന്ന ഹീറോ വേള്‍ഡ് രണ്ടാം പതിപ്പ് പുറത്തിറക്കി. ജയ്പ്പൂരിലെ സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ആന്റ് ടെക്‌നോളജി (സിഐടി) എന്ന ഹീറോയുടെ അത്യന്താധുനിക ഗവേഷണ വികസന കേന്ദ്രത്തില്‍ അപ്പര്‍ പ്രീമിയം സെഗ്മെന്റില്‍ മാവ്റിക്ക് 440 മോട്ടോര്‍സൈക്കിളിന് പുറമേ എക്സ്ട്രീം 125 ആര്‍, സൂം 125ആര്‍, സൂം 160 , വിദ കൂപ്പെ എന്നീ മോഡലുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. കമ്പനിയുടെ 40 വര്‍ഷത്തെ വിജയകരമായ ചരിത്രത്തില്‍ ഒരു നിര്‍ണ്ണായക നാഴികക്കല്ലായി മാവ്റിക്ക് 440 മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിക്കൊണ്ട് ഇടത്തരം ഭാരമുള്ള വാഹനങ്ങളുടെ നിരയിലേക്കും ഹീറോ മോട്ടോകോര്‍പ്പ് ചുവടുവയ്ക്കുകയാണ്.

 

മാവ്റിക്ക് 440 അതിന്റെ സവിശേഷമായ രൂപകല്‍പ്പനായാല്‍ ആകര്‍ഷകമാണ്. മസ്‌കുലറായ ഫ്യൂവല്‍ടാങ്ക്, മെറ്റല്‍ സ്‌റ്റൈലിങ്ങ് ബോഡി പാര്‍ട്‌സുകള്‍, ഇന്ററാക്റ്റീവ് ടെലിമാറ്റിക്‌സ് ഉപകരണങ്ങള്‍, വിശാലമായ ഹാന്‍ഡില്‍ ബാറുകള്‍ തുടങ്ങിയവ വാഹനത്തിന്റെ ഡിസൈനില്‍ ശ്രദ്ധേയ ഘടകങ്ങളാണ്. റൗണ്ട് എല്‍ ഇ ഡി പ്രൊജക്റ്റര്‍ ഹെഡ്ഡ് ലൈറ്റുകളും പകല്‍ സമയത്ത് ഓടിക്കുമ്പോള്‍ വേണ്ട ലൈറ്റുകളും സ്‌റ്റൈലും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനു വേണ്ടി ഉള്ള ‘ഇന്റലിജന്റ് ഓട്ടോമാറ്റിക് ഹെഡ്ഡ് ലൈറ്റും’ ഈ മോട്ടോര്‍സൈക്കിളിന്റെ മറ്റു സവിശേഷതകളാണ്. 

അതിശക്തമായ മാവ്റിക്ക്  440-ല്‍ ഇലക്ട്രോണിക് ഫ്യുവല്‍ ഇഞ്ചക്ഷനോടു കൂടിയ എയര്‍കൂള്‍ഡ്, ഓയില്‍ കൂളര്‍ 2വി സിംഗിള്‍-സിലിണ്ടര്‍ 440 സി സി ‘ടോര്‍ക്ക് എക്‌സ്’ എഞ്ചിനാണ് ഘടിപ്പിച്ചിട്ടുള്ളത്. ഈ ലോങ്ങ്-സ്‌ട്രോക്ക് എഞ്ചിന്‍ 6000 ആര്‍ പി എമ്മില്‍ 27 ബി എച്ച് പി യും 4000 ആര്‍ പി എമ്മില്‍ 36 എന്‍ എം ടോര്‍ക്കും ലഭ്യമാക്കുന്നു. വെറും 2000 ആര്‍ പി എമ്മില്‍തന്നെ 90% ഉയര്‍ന്ന ടോര്‍ക്ക് ലഭ്യമാകും. 

440-ല്‍ നിവര്‍ന്ന് ഇരുന്ന് ഡ്രൈവ് ചെയ്യാന്‍ പറ്റുന്ന തരത്തിലുള്ള റോഡ്സ്റ്റര്‍ എര്‍ഗണോമിക്‌സാണ് നല്‍കിയിട്ടുള്ളത്. ധാരാളം ഇടമുള്ള സീറ്റ്, കാലുകള്‍ വയ്ക്കാന്‍ ഇഷ്ടം പോലെ സ്ഥലം, പരമാവധിയാക്കിയ ഗ്രാബ്-റെയിലുകള്‍ എന്നിവ ഓടിക്കുന്ന ആള്‍ക്കും കൂടെ ഇരിക്കുന്ന വ്യക്തിക്കും ഒരുപോലെ യാത്ര സുഖപ്രദമാക്കുന്നു. വിശാലമായ ഹാന്‍ഡില്‍ ബാറുകള്‍ സുഖകരമായ ഗ്രിപ്പ് നല്‍കുമ്പോള്‍ നിയന്ത്രണവും വഴക്കവും ഒരുപോലെ മെച്ചപ്പെടുന്നു. ഇതിനുപുറമേ എര്‍ഗണോമിക്കലായി രൂപം നല്‍കിയിട്ടുള്ള റൈഡര്‍ സീറ്റ് 60 എം എം കട്ടിയുള്ള മികവുറ്റ ഫോം ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. ഇതെല്ലാം ചേര്‍ന്ന് കാലാതീതമായ സ്‌റ്റൈലിനോടൊപ്പം കരുത്തുറ്റ പ്രകടനവും ചേര്‍ന്നു കൊണ്ടുള്ള സുഖപ്രദമായ അനുഭവം ഉറപ്പാക്കുന്നു. അതിശക്തമായ 17 ഇഞ്ച് വീലാണ് മുന്‍ഭാഗത്തും പിന്‍ഭാഗത്തും നല്‍കിയിട്ടുള്ളത്. 175 എം എം ഗ്രൗണ്ട് ക്ലിയറന്‍സ് നല്‍കുന്ന ഈ വീലുകള്‍ മാവ്റിക്ക് 440-ന് റോഡില്‍ ഉറപ്പോടെ പിടിച്ചു നില്‍ക്കാനുള്ള കഴിവ് നല്‍കുന്നു.

ഇബിടി (എഞ്ചിന്‍ ബാലന്‍സര്‍ ടെക്നോളജി) പിന്തുണയോടെ പുത്തന്‍ 125 സിസി സ്പ്രിന്റ് എഞ്ചിന്‍ ആണ് എക്സ്ട്രീം 125 ആര്‍-ല്‍ ഉള്ളത്. നിശബ്ദമായി പ്രവര്‍ത്തിക്കുന്ന കാം ചെയിനോടു കൂടിയ ബാലന്‍സര്‍ ഷാഫ്റ്റ് വളരെ ഉയര്‍ന്ന തലത്തിലുള്ള റിഫൈന്മെന്റ് ഉറപ്പാക്കുന്നു. 5.9 സെക്കന്റുകളില്‍ 0-60 കിലോമീറ്റര്‍ മണിക്കൂറില്‍ വേഗത കൈവരിക്കുന്ന 11.4ബി എച്ച് പി പവര്‍ ഔട്ട്പുട്ടാണ് ഈ ബൈക്കിനുള്ളത്. ഉയര്‍ന്ന പവറും ടോര്‍ക്കുമുള്ള എക്സ്ട്രീം 125 ആര്‍ ഇന്ധനക്ഷമതയുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യുന്നില്ല. ലിറ്ററിന് 66 കിലോമീറ്റര്‍ എന്ന അസാധാരണമായ മൈലേജ് ആണ് ഇത് നല്‍കുന്നത്. ഇന്ധനക്ഷമത കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ഹീറോയുടെ സ്വന്തം ഐ 3 എസ് ഐഡില്‍ സ്റ്റോപ്പ് സ്റ്റാര്‍ട്ട് സിസ്റ്റവും ഈ ബൈക്കിനുണ്ട്. 

മസ്‌കുലറും സ്പോര്‍ട്ടിയുമായ രൂപത്തിലൂടെ അനുപമമായ പുതിയ ഒരു സ്റ്റൈലോടു കൂടിയാണ് എക്സ്ട്രീം 125 ആര്‍ അവതരിപ്പിച്ചിരിക്കുന്നത്. 

ഇവയ്ക്ക് പുറമേ, സൂം 125ആര്‍, സൂം 160 എന്നീ മോഡലുകള്‍ കൂടി കൂട്ടിച്ചേര്‍ത്തുകൊണ്ട് ‘സൂം’ സ്‌കൂട്ടര്‍ പോര്‍ട്ട്‌ഫോളിയോയും ഹീറോ മോട്ടോകോര്‍പ് മെച്ചപ്പെടുത്തുന്നു. കൂടാതെ, വിദ കൂപ്പെയിലൂടെ ഇ-മൊബിലിറ്റിയുടെ പുതിയ പാത വെട്ടിത്തുറക്കുകയും ചെയ്യുന്നു. പുതിയ മാറ്റങ്ങളിലൂടെ ഫ്‌ളക്‌സ് ഫ്യുവല്‍ ടെക്‌നോളജി പുറത്തിറക്കി കൊണ്ട് സുസ്ഥിരതാ മേഖലയില്‍ പുതിയ നിലവാരം സൃഷ്ടിക്കുകയാണ് ഹീറോ മോട്ടോകോര്‍പ്.