തിരുവനന്തപുരം: കെ-ഡിസ്ക് നടത്തുന്ന ഇന്നൊവേഷൻ ഫോർ ഗവണ്മെന്റ് പരിപാടിയുടെ മൂന്നാം പതിപ്പ് 24-ന് ആരംഭിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്/മെഷീൻ ലേണിങ്, ബ്ലോക്ക്ചെയിൻ, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, റോബോട്ടിക്സ് ആൻഡ് പ്രോസസ് ഓട്ടോമേഷൻ, ബിഗ് ഡേറ്റ അനലിറ്റിക്സ്, ഓഗ്മെന്റഡ് റിയാലിറ്റി/വെർച്വൽ റിയാലിറ്റി, ഇലക്ട്രിക് മൊബിലിറ്റി എന്നീ അത്യാധുനിക സാങ്കേതികവിദ്യകളിൽ അധിഷ്ഠിതമായ ഉത്പന്നങ്ങളും നൂതന പരിഹാരമാർഗങ്ങളും ഉള്ള സ്റ്റാർട്ടപ്പുകൾക്ക് അപേക്ഷിക്കാം. താല്പര്യമുള്ള സ്റ്റാർട്ടപ്പുകൾക്ക് കെ-ഡിസ്കിന്റെ വെബ്സൈറ്റിൽ (https://kdisc.kerala.gov.in/en/i4g-2024/) നൽകിയിരിക്കുന്ന അപേക്ഷാ ഫോം വഴി ഫെബ്രുവരി 9 വരെ ഓൺലൈനായി അപേക്ഷിക്കാം.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക