പരിക്കേറ്റ കുഞ്ഞുങ്ങളുമായി ആശുപത്രിയിലേക്ക് ഓടുന്നവർ, അനാഥരായ കുഞ്ഞുങ്ങള്‍, വീടും കുടുംബവും നഷ്ടമായവർ, സ്വന്തം മണ്ണ് വിട്ട് പലായനം ചെയ്യേണ്ടി വന്നവര്‍, അസഹനീയമായ പട്ടിണി…ഗസ്സയുടെ ഈ നെഞ്ചുനീറുന്ന കാഴ്ചകൾ പച്ചയായി ലോകത്തിനു മുന്നിൽ തുറന്നുകാട്ടിയ മാധ്യമപ്രവർത്തകനാണ് മുഅ്തസ് അസായിസ. ഫലസ്തീനു നേരെയുള്ള ഇസ്രയേലിന്റെ ഒരിക്കലും പൊറുക്കാനാകാത്ത ക്രൂരതകൾ ലോകത്തെ അറിയിച്ച മുഅ്തസ് അസായിസ ഗസ്സയിൽ നിന്ന് മടങ്ങുന്നു എന്ന വാർത്തയും അതുപോലെ വേദനാജനകമാണ്.
യുദ്ധം ആരംഭിച്ച ശേഷം 109 ദിവസം യുദ്ധഭൂമിയിലുണ്ടായിരുന്ന അദ്ദേഹം, ഏറെ വേദനയോടെയാണ് കടുത്ത തീരുമാനമെടുത്ത കാര്യം ഇൻസ്റ്റാഗ്രാമിലൂടെ ലോകത്തെ അറിയിച്ചത്.
ഗസ്സയിൽ 25,000-ലധികം ആളുകൾ കൊല്ലപ്പെട്ട ഇസ്രായേലിന്റെ മനുഷ്യത്വരഹിതമായ പ്രവർത്തികൾ ഓരോന്നും ക്യാമറയിൽ പകർത്തി ലോകത്തിനു മുന്നിൽ കാണിച്ചുകൊടുത്ത 24 കാരനായ മുഅ്തസ് അസായിസ ഇതിനൊപ്പിടകം ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഇസ്രായേൽ വ്യോമാക്രമണത്തെത്തുടർന്ന് തകർന്ന കെട്ടിടവശിഷ്ടങ്ങൾക്കടിയിൽ അകപ്പെട്ടുപോയ നിസ്സഹായരായ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും അവരുടെ കുടുംബത്തിന്റെയുമൊക്കെ ചിത്രങ്ങളും വിഡിയകളും ഫിൽട്ടർ ചെയ്യാതെയാണ് അസൈസ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നത്.
‘ഈ മണ്ണിൽ നിന്ന് മടങ്ങുകയാണ്, ഈ യുദ്ധഭൂമിയിൽ നിന്ന് തിരിച്ചു പോകാനുള്ള തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ എല്ലാവർക്കും അറിയാം. എന്നാൽ അതുമാത്രമല്ല കാരണം…പക്ഷെ, ഉടൻ മടങ്ങിയെത്തും, ഗസ്സയെ പുനർനിർമ്മിക്കാൻ ഞാനുമുണ്ടാകും…എന്ന് ഇൻസ്റ്റാഗ്രാം വിഡിയോയിലൂടെയാണ് അസായിസ വ്യക്തമാക്കിയത്. യുദ്ധഭൂമിയിൽ അസായിസക്കൊപ്പം ഉണ്ടായിരുന്ന മാധ്യമപ്രവർത്തകർ ചേർന്നാണ് PRESS എന്നെഴുതിയ ആ നീല ജാക്കറ്റ് അഴിച്ച് മാറ്റി അദ്ദേഹത്തെ യാത്രയാക്കിയത്.
യുദ്ധം തുടങ്ങിയതു മുതൽ മാധ്യമപ്രവർത്തകരെ ഗസ്സയിൽ ഇസ്രായേൽ നിരന്തരമായി വേട്ടയാടിയിരുന്നു. ഇസ്രായേൽ അനുകൂല മാധ്യമങ്ങൾ യുദ്ധം ഏകപക്ഷീയമായി റിപ്പോർട്ട് ചെയ്തപ്പോൾ മുഅ്തസ് അസായിസയെ പോലുള്ള മാധ്യമപ്രവർത്തകരാണ് ഗസ്സയുടെ നേർചിത്രം ലോകത്തിന് മുന്നിലെത്തിച്ചത്. യുദ്ധത്തിന്റെ തുടക്കം മുതൽ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലായി ദശലക്ഷക്കണക്കിന് ഫോളോവേഴ്സ് ആണ് അസായിസക്കുണ്ടായത്. യുദ്ധം തുടങ്ങുമ്പോൾ 25000 ൽ താഴേ ഫോളോവേഴ്സുണ്ടായിരുന്ന പ്രൊഫൈലിനെ ഇപ്പോൾ 18.23 മില്യൺ പേരാണ് പിന്തുടരുന്നത്.
അൽ ജസീറയുടെ സോഷ്യൽ മീഡിയ അനലിറ്റിക്‌സിന്റെ വിലയിരുത്തൽ പ്രകാരം ഒക്ടോബർ 7 മുതൽ ആരംഭിച്ച ഇസ്രായേൽ ഹമാസ് യുദ്ധം 100 നൂറ് ദിവസം കടന്നപ്പോൾ അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ് 27,500 ൽ നിന്ന് 18.25 ദശലക്ഷമായി വർദ്ധിച്ചു. ഫേസ്ബുക് അക്കൗണ്ടിലും സമാനമായ വളർച്ചയാണ് രേഖപ്പെടുത്തിയത്.
2002 ജനുവരി 30ന് ജനിച്ച മുഅ്തസ് അസായിസയുടെ കുട്ടിക്കാലം ഗസ്സയിലെ അഭയാര്‍ഥി ക്യാമ്പിലായിരുന്നു. ഗസ്സയിലെ അൽ-അസ്ഹർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി. അസായിസ തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് കരിയര്‍ തുടങ്ങുന്നത്. ഒരു ഫോട്ടോഗ്രാഫറുടെ മികവ് തെളിയിക്കുന്ന ചിത്രങ്ങളായിരുന്നു അതെല്ലാം.
തുടർന്ന് ഈ വർഷം മാർച്ചിൽ United Nations Relief and Works Agency for Palestine Refugees യുഎൻആർഡബ്ല്യുഎ യുഎസ്എയിൽ ചേർന്ന അദ്ദേഹം ഗസ്സയിലെ സംഘര്‍ഷ ഭൂമിയില്‍ നിന്നും ചിത്രങ്ങള്‍ പകര്‍ത്താന്‍ തുടങ്ങി. ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ അസായിസയുടെ ബന്ധുക്കളും കൊല്ലപ്പെട്ടിരുന്നുവെന്ന വാർത്തകളും വന്നിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം