തിരുവനന്തപുരം: അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ആദ്യദിനത്തിൽ നടന്ന അമ്പെയ്ത്ത്, കിക്ക് ബോക്സിങ് മത്സരങ്ങൾ കാണികൾക്ക് ആവേശമായി. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് 130ഓളം താരങ്ങളാണ് ഗ്രീൻഫീൽഡ് ഇൻഡോർ സ്റ്റേഡിയത്തിലെ അമ്പെയ്ത് മത്സരത്തിൽ പങ്കെടുത്തത്. തെലങ്കാന, തമിഴ്നാട്, കേരള എന്നിവിടങ്ങളിലെ 20 ഓളം ക്ലബുകളിൽനിന്നുള്ള താരങ്ങളാണ് മത്സരങ്ങളിൽ മാറ്റുരച്ചത്. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒളിമ്പിക് ആർച്ചറി അക്കാദമിയുടെ നേതൃത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
Read also: വനിത പ്രീമിയർ ലീഗ് ക്രിക്കറ്റ് രണ്ടാം എഡിഷന് ഫെബ്രുവരി 23ന് തുടക്കം
കിക്ക് ബോക്സിങ് അസോസിയേഷൻ ഓഫ് കേരളയുടെ ആഭിമുഖ്യത്തിലാണ് കിക്ക് ബോക്സിങ് മത്സരങ്ങൾ സംഘടിപ്പിച്ചത്. കേരളത്തിലെ വിവിധ ജില്ലകളിൽനിന്നായി 65 താരങ്ങൾ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ