ന്യൂഡൽഹി: വനിത പ്രീമിയർ ലീഗ് ക്രിക്കറ്റ് രണ്ടാം എഡിഷന് ഫെബ്രുവരി 23ന് തുടക്കമാവും. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ മുംബൈ ഇന്ത്യൻസും ഡൽഹി കാപിറ്റൽസും ഏറ്റുമുട്ടും. ബംഗളൂരുവിലും ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലുമാണ് (ഫിറോസ് ഷാ കോട് ല സ്റ്റേഡിയം) ഇത്തവണ മത്സരങ്ങൾ. മാർച്ച് 15ന് ഡൽഹിയിൽ എലിമിനേറ്ററും 17ന് ഫൈനലും നടക്കും. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ഗുജറാത്ത് ജയന്റ്സ്, യു.പി വാരിയേഴ്സ് എന്നിവയാണ് മറ്റു ടീമുകൾ. ആകെ 22 മത്സരങ്ങളാണ് നടക്കുക. പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാർ നേരിട്ട് ഫൈനലിലെത്തും.
രണ്ടും മൂന്നും സ്ഥാനക്കാർ ഫൈനൽ തേടി എലിമിനേറ്ററിൽ ഏറ്റുമുട്ടും. 2023ൽ ഡൽഹിയെ ഏഴ് വിക്കറ്റിന് തോൽപിച്ച് മുംബൈ ജേതാക്കളായി. ഡിസംബറിലാണ് പുതിയ സീസണിലേക്ക് താരലേലം നടന്നത്.മാവും. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ മുംബൈ ഇന്ത്യൻസും ഡൽഹി കാപിറ്റൽസും ഏറ്റുമുട്ടും. ബംഗളൂരുവിലും ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലുമാണ് (ഫിറോസ് ഷാ കോട് ല സ്റ്റേഡിയം) ഇത്തവണ മത്സരങ്ങൾ.
മാർച്ച് 15ന് ഡൽഹിയിൽ എലിമിനേറ്ററും 17ന് ഫൈനലും നടക്കും. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ഗുജറാത്ത് ജയന്റ്സ്, യു.പി വാരിയേഴ്സ് എന്നിവയാണ് മറ്റു ടീമുകൾ. ആകെ 22 മത്സരങ്ങളാണ് നടക്കുക. പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാർ നേരിട്ട് ഫൈനലിലെത്തും. രണ്ടും മൂന്നും സ്ഥാനക്കാർ ഫൈനൽ തേടി എലിമിനേറ്ററിൽ ഏറ്റുമുട്ടും. 2023ൽ ഡൽഹിയെ ഏഴ് വിക്കറ്റിന് തോൽപിച്ച് മുംബൈ ജേതാക്കളായി. ഡിസംബറിലാണ് പുതിയ സീസണിലേക്ക് താരലേലം നടന്നത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ