തൊടുപുഴ: അടുത്തകാലം വരെ ശാന്തനായി കണ്ടുവന്നിരുന്ന കാട്ടുകൊമ്പൻ പടയപ്പ ദിവസം കഴിയുന്തോറും കൂടുതൽ പ്രശ്നക്കാരനായി മാറുന്നു. പട്ടാപകൽ പോലും ജനവാസമേഖലയിലിറങ്ങി കൃഷി നശിപ്പിക്കുന്ന പടയപ്പ നാട്ടുകാർക്ക് വലിയ ശല്യമായിരിക്കുകയാണ്.
അരിക്കൊമ്പനെ പോലെ ഈ കൊമ്പനെയും കാടുകടത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കോവിഡ് കാലത്ത് മൂന്നാർ നിശ്ചലമായതോടെയാണ് കാടുകയറാൻ കൂട്ടാക്കാതെ ഭക്ഷണം തേടി പടയപ്പ ജനവാസമേഖലയിൽ തമ്പടിക്കുന്നത്.
Read also: ഓപറേഷൻ ബ്ലാക് ആൻഡ് വൈറ്റ്; എഴ് കള്ള ടാക്സികൾ പിടികൂടി
ഭക്ഷണത്തിനായി കാടിറങ്ങുമെങ്കിലും ആരെയും ദേഹോപദ്രവം ഏൽപ്പിക്കാത്തതിനാൽ പടയപ്പക്ക് നല്ല പേരായിരുന്നു. എന്നാൽ, കഴിഞ്ഞ ഒരു വർഷത്തിലേറെയായി അക്രമാസക്തനാകുന്നത് പതിവാണ്. തുടർന്ന് കാട്ടാനയുടെ നീക്കങ്ങൾ നിരീക്ഷിക്കാനും കാട്ടിലേക്ക് തുരത്താനും വനംവകുപ്പിന്റെ എട്ടംഗങ്ങളുള്ള പ്രത്യേക സംഘത്തെ നിയോഗിക്കേണ്ടി വന്നു.
മൂന്നാർ നിവാസികൾക്ക് സുപരിചിതനായ പടയപ്പ പാതയോരങ്ങളിലും ജലാശയത്തിന് സമീപങ്ങളിലുമൊക്കെ ഇറങ്ങുന്നത് പതിവാണ്. മാട്ടുപ്പെട്ടി, എക്കോ പോയന്റ്, പാലാർ എന്നിവിടങ്ങളിലും മൂന്നാറിലെ വിവിധ എസ്റ്റേറ്റ് മേഖലകളിലുമെല്ലാം ഈ ആനയെ കാണാം.
പട്ടാപ്പകൽ നടുറോഡിലിറങ്ങി ഗതാഗതം തടസ്സപ്പെടുത്തുന്നതും കടകളും റേഷൻകടയും ആക്രമിക്കുന്നതും അടുത്തിടെ പതിവാണ്. ജനവാസമേഖലയിൽ കാട്ടുകൊമ്പനെത്തിയാൽ പ്രത്യേക സംഘം ഇവയെ പടക്കം പൊട്ടിച്ചും മറ്റും കാട്ടിലേക്ക് തുരത്തി വിടാറാണ് പതിവ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു