പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് ജ​ന​സേ​വ​ന വ​ർ​ക് ഷോ​പ് സം​ഘ​ടി​പ്പി​ച്ചു

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് ജ​ന​സേ​വ​ന വി​ഭാ​ഗ​മാ​യ ടീം ​വെ​ൽ​ഫെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ജ​ന​സേ​വ​ന വ​ർ​ക് ഷോ​പ്പ് സം​ഘ​ടി​പ്പി​ച്ചു. അ​ബു ഹ​ലീ​ഫ വെ​ൽ​ഫെ​യ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് കേ​ന്ദ്ര പ്ര​സി​ഡ​ന്‍റ് ലാ​യി​ക് അ​ഹ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ടീം ​വെ​ൽ​ഫെ​യ​ർ കേ​ര​ള ക്യാ​പ്റ്റ​ൻ സാ​ദി​ഖ് ഉ​ളി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​ത്തി​ലെ പാ​ര​മ്പ​ര്യ പാ​ർ​ട്ടി​ക​ളേ​ക്കാ​ൾ ജ​ന​സേ​വ​ന ജ​ന​കീ​യ ഇ​ട​പെ​ട​ലു​ക​ളി​ൽ പാ​ർ​ട്ടി മു​ന്നി​ലാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി, തൊ​ഴി​ൽ അ​റി​യേ​ണ്ട​ത്, ജീ​വ​ൻ പൊ​ലി​ഞ്ഞാ​ൽ, ടീം ​വെ​ൽ​ഫെ​യ​ർ ക​ർ​മരം​ഗ​ത്ത് എ​ന്നീ സെ​ഷ​നു​ക​ൾ​ക്ക് യ​ഥാ​ക്ര​മം അ​ബ്ദു​ൽ വാ​ഹി​ദ്, ജോ​യ് ഫ്രാ​ൻ​സി​സ്, നാ​സ​ർ മ​ട​പ്പ​ള്ളി, ഖ​ലീ​ലു റ​ഹ്മാ​ൻ, അ​ഷ്‌​റ​ഫ്‌.​യു, തെ​ൻ​ഷാ മു​നീ​ർ, റ​ഷീ​ദ് ഖാ​ൻ, നൗ​ഫ​ൽ എം.​എം, ഷ​മീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പ്ര​വാ​സി​ക​ളു​ടെ മ​ൃ​ത​ദേ​ഹം നാ​ട്ടി​ൽ എ​ത്തി​ക്കു​ന്ന​തി​നും തു​ട​ർ​ന്നും നോ​ർ​ക്ക റൂ​ട്ട്സി​ൽ നി​ന്നും ല​ഭി​ക്കു​ന്ന സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ചും റ​ഫീ​ഖ് ബാ​ബു പൊ​ന്മു​ണ്ടം വി​ശ​ദീ​ക​രി​ച്ചു. വ​ഹീ​ദ ഫൈ​സ​ൽ, ആ​യി​ഷ പി.​ടി.​പി, അ​ൻ​വ​ർ ഷാ​ജി എ​ന്നി​വ​ർ ആ​ങ്ക​ർ​മാ​രാ​യി. കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് മാ​ത്യു, സെ​ക്ര​ട്ട​റി സ​ഫ്‌​വാ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. എം.​കെ. അ​ബ്ദു​ൽ ഗ​ഫൂ​ർ സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​റും ടീം ​വെ​ൽ​ഫെ​യ​ർ ക്യാ​പ്റ്റ​നു​മാ​യ അ​ബ്ദു​റ​ഹ്മാ​ൻ കെ ​എ​ഴു​വ​ന്ത​ല ന​ന്ദി​യും പ​റ​ഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു