തൊണ്ണൂറ്റി ആറാമത് ഓസ്കർ നോമിനേഷൻസ് പ്രഖ്യാപിച്ചു. ക്രിസ്റ്റഫർ നോളന്റെ ഓപ്പൻ ഹെയ്മറാണ് 13 നോമിനേഷനുകളുമായി മുന്നിൽ. 11 നോമിനേഷനുകളുമായി പുവർ തിങ്സും ആറു നോമിനേഷനുകളുമായി ബാർബിയും തൊട്ടു പുറകിലുണ്ട്. ഓപ്പൻ ഹെയ്മർ, പുവർ തിങ്സ്, ഫ്രഞ്ച് ചിത്രമായ അനാറ്റമി ഓഫ് എ ഫാൾ, ബാർബി, കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂൺ, ദ് സോൺ ഓഫ് ഇന്ററസ്റ്റ് എന്നിവയാണ് പ്രധാന വിഭാഗങ്ങളിലെ നോമിനേഷനുകളിൽ തിളങ്ങിയത്. മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം വിഭാഗത്തിൽ ഇന്ത്യൻ ഡോക്യുമെന്ററി ടു കിൽ എ ടൈഗർ ഇടം നേടി. ജാർഖണ്ഡ് കൂട്ടബലാത്സംഗക്കേസ് ആസ്പദമാക്കിയൊരുക്കിയ ഡോക്യുമെന്ററിയാണ് ടു കിൽ എ ടൈഗർ. നിഷ പഹുജയാണ് സംവിധാനം.
93 രാജ്യങ്ങളിൽ നിന്നുള്ള സിനിമകളാണ് ഓസ്കറിനായി മത്സരിക്കാനെത്തിയത്. ഇതിൽ നിന്നും വോട്ട് ചെയ്ത് തിരഞ്ഞെടുത്ത സിനിമകളുടെ ചുരുക്കപ്പട്ടികയാണ് ഇപ്പോൾ പുറത്തുവിട്ടത്. സാസി ബീറ്റ്സും ജാക് ക്വായിഡും ചേർന്നാണ് നോമിനേഷൻസ് പ്രഖ്യാപിച്ചത്. ജിമ്മി കിമ്മൽ തന്നെയാണ് ഈ വർഷവും അവതാരകൻ. കഴിഞ്ഞ തവണത്തേതിൽ നിന്നും വ്യത്യസ്തമായി ഒരു മണിക്കൂർ നേരത്തെ ചടങ്ങുകൾ തുടങ്ങും. മാർച്ച് പത്തിനാണ് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്.
READ ALSO….ബിഹാർ മുൻ മുഖ്യമന്ത്രി കര്പ്പൂരി താക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരത രത്ന
ആറ്റംബോംബിന്റെ പിതാവെന്ന് അറിയപ്പെടുന്ന ശാസ്ത്രജ്ഞൻ ജെ.റോബർട്ട് ഓപ്പൻഹെയ്മറിന്റെ ജീവിതമാണ് ഓപ്പൻഹെയ്മർ പറയുന്നത്. ക്രിസ്റ്റഫർ നോളൻ തന്നെ തിരക്കഥയെഴുതിയ ചിത്രത്തിൽ കിലിയൻ മർഫിയും റോബർട് ഡൗണിയും എമിലി ബ്ലണ്ടും മുതൽ മാറ്റ് ഡാമൻ വരെ വെള്ളിത്തിരയിൽ വന്നുപോവുന്നവരെല്ലാം അസാമാന്യപ്രകടനമാണ് നടത്തിയത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ