കുവൈത്ത് സിറ്റി: ഐ.സി.എഫ് ഫർവാനിയ സെൻട്രൽ കമ്മിറ്റി ആരോഗ്യ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.റിഗ്ഗായി സിംഫനി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ആശിര് അണ്ടിക്കോട് ഉദ്ഘാടനം ചെയ്തു. സബാഹ് ഹോസ്പിറ്റൽ ഡോ.മുഹമ്മദ് സിറാജ് ക്ലാസെടുത്തു. പ്രവാസികളിൽ വ്യാപകമായി അനുഭവപ്പെടുന്ന പ്രമേഹവും കിഡ്നി സംബന്ധമായ രോഗങ്ങളും ക്ലാസിൽ വിശദീകരിച്ചു.
സംശയങ്ങൾക്ക് മറുപടിയും പറഞ്ഞു. ജീവിതരീതികൾ ക്രമപ്പെടുത്തിയാൽ രോഗമില്ലാത്ത ജീവിതം സാധ്യമാക്കാമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.ഐ.സി.എഫ്. സെൻട്രൽ പ്രസിഡന്റ് സുബൈർ മുസ്ലിയാർ പരിപാടി നിയന്ത്രിച്ചു. അബ്ദുല്ല വടകര പ്രസംഗിച്ചു. ഫൈസൽ പയ്യോളി സ്വാഗതവും നിസാർ പറമ്പത്ത് നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു