മനാമ: പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷന്റെ മൂന്നാമത് വാർഷികവും 2024 വർഷത്തെ പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണവും ക്രിസ്മസ്-പുതുവത്സരാഘോഷവും സെഗയ്യ ബി.എം.സി ഹാളിൽ നടന്നു.
ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ, ബി.കെ.ജി ഹോൾഡിങ് ഗ്രൂപ് ഓഫ് കമ്പനീസ് ചെയർമാൻ കെ.ജി. ബാബുരാജ് എന്നിവർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ സെക്രട്ടറി സുഭാഷ് തോമസ് സ്വാഗതം പറഞ്ഞു.
പ്രസിഡന്റ് വി. വിഷ്ണു അധ്യക്ഷപ്രസംഗം നടത്തി. ബിജു ജോർജ്, ഫ്രാൻസിസ് കൈതാരത്ത് എന്നിവർ സംസാരിച്ചു. ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി സഹവികാരി ഫാ. ജേക്കബ് തോമസ് ക്രിസ്മസ്-പുതുവത്സര സന്ദേശം നൽകി.
അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച ക്രിസ്മസ് കരോൾ ശ്രദ്ധ പിടിച്ചുപറ്റി. ബിരിയാണി ചലഞ്ചിലൂടെ ലഭിച്ച തുക അസോസിയേഷനിലെ അംഗത്തിനും മറ്റൊരു അംഗത്തിന്റെ ആശ്രിതക്കും ചികിത്സാ സഹായമായി നൽകി. അകാലത്തിൽ ബഹ്റൈനിൽ മരിച്ച സുനിൽകുമാറിന്റെ ഫണ്ടിലേക്ക് അസോസിയേഷൻ അംഗങ്ങൾ സ്വരൂപിച്ച തുക കോഓഡിനേറ്റേഴ്സായ ബിജു ജോർജിനും മണിക്കുട്ടനും കൈമാറി. രണ്ടു വർഷക്കാലം അസോസിയേഷൻ സെക്രട്ടറിയായി പ്രവർത്തിച്ച സുഭാഷ് തോമസിനെ ബിനു മണ്ണിൽ ആദരിച്ചു. ജോയന്റ് സെക്രട്ടറി ബിനു പുത്തൻപുരയിലിനും പ്രിൻസി അജിക്കും ആദരവ് നൽകി. 2024ലെ പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണം നടന്നു. പ്രസിഡന്റായി വിഷ്ണു വി, ജനറൽ സെക്രട്ടറിയായി ജയേഷ് കുറുപ്പ്, ട്രഷററായി വർഗീസ് മോടിയിൽ, രക്ഷാധികാരികളായി മോനി ഒടിക്കണ്ടത്തിൽ, സക്കറിയ സാമുവേൽ, സുഭാഷ് തോമസ്, വൈസ് പ്രസിഡന്റായി ബോബി പുളിമൂട്ടിൽ, ജോയന്റ് സെക്രട്ടറിയായി വിനീത് വി.പി, അസിസ്റ്റന്റ് ട്രഷറർ അരുൺ പ്രസാദ്, ലേഡീസ് വിങ് പ്രസിഡന്റ് ഷീലു വർഗീസ്, സെക്രട്ടറി സിജി തോമസ് എന്നിവർ അടങ്ങിയ 51 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റി സ്ഥാനമേറ്റു.ബോബി പുളിമൂട്ടിൽ നന്ദി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു