മനാമ: ബഹ്റൈൻ സീറോ മലബാർ സൊസൈറ്റിയുടെ മുൻ പ്രസിഡന്റ്, രണ്ടുതവണ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച ബിജു ജോസഫ് പവിഴ ദ്വീപിനോടു വിടപറയുന്നു.
സീറോ മലബാർ സൊസൈറ്റിയുടെ കരുത്തായി അരങ്ങിലും അണിയറയിലും എന്നും ഊർജസ്വലനായി നിലകൊണ്ട ബിജു ജോസഫിന് സീറോ മലബാർ സൊസൈറ്റി ഹൃദ്യമായ യാത്രയയപ്പ് നൽകി.സീറോ മലബാർ സൊസൈറ്റിയുടെ ഉപഹാരം പ്രസിഡൻറ് ഷാജൻ സെബാസ്റ്റ്യനും മറ്റ് എക്സിക്യൂട്ടിവ് അംഗങ്ങളും ചേർന്നു കൈമാറി. സീറോ മലബാർ സൊസൈറ്റിയുടെ മുൻ ഭാരവാഹികളും സീനിയർ അംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ സീറോ മലബാർ സൊസൈറ്റിക്കും ബഹ്റൈനിലെ സാമൂഹിക കല സാംസ്കാരിക മേഖലക്കും ബിജു നൽകിയ സംഭാവനകളെ അനുസ്മരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു