ബ്രസീലിയൻ കമ്പനി സൗദിയിൽ കോഴിഫാം സ്ഥാപിക്കുന്നു

റി​യാ​ദ്​: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഇ​റ​ച്ചി, കോ​ഴി വ​ള​ർ​ത്ത​ൽ ക​മ്പ​നി​യാ​യ ബ്ര​സീ​ലി​ലെ ജെ.​ബി.​എ​സ് സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​റ​ച്ചി​യും കോ​ഴി​യും ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തി​ന് ഫാം ​സ്ഥാ​പി​ക്കു​ന്നു. 200 കോ​ടി യു.​എ​സ് ഡോ​ള​റി​ല​ധി​കം മു​ത​ൽ​മു​ട​ക്കി ഖ​സീം പ്ര​വി​ശ്യാ​യി​ലാ​ണ്​ ഫാം ​ആ​രം​ഭി​ക്കു​ന്ന​ത്. മ​ധ്യ​പൗ​ര​സ്​​ത്യ മേ​ഖ​ല​യി​ലെ മാം​സ​ത്തി​െൻറ​യും കോ​ഴി​യി​റ​ച്ചി​യു​ടെ​യും ഏ​റ്റ​വും വ​ലി​യ വി​പ​ണി​ക​ളി​ലൊ​ന്നാ​ണ് സൗ​ദി അ​റേ​ബ്യ​യെ​ന്ന്​ ജെ.​ബി.​എ​സ് ഇ​ക്ക​ണോ​മി​ക്‌​സി​െൻറ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ വെ​സ്ലി ബാ​റ്റി​സ്​​റ്റ പ​റ​ഞ്ഞു.

ഫാ​മി​നു​ള്ളി​ൽ സ്ഥാ​പി​ക്കു​ന്ന ഫാ​ക്​​ട​റി സൗ​ദി വി​പ​ണി​യി​ൽ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്താ​തെ ഉ​ൽ​പാ​ദ​ന​ത്തി​​ന്‍റെ ഒ​രു ഭാ​ഗം അ​യ​ൽ വി​പ​ണി​ക​ളി​ലേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്യും. ബ്ര​സീ​ലി​യ​ൻ ക​മ്പ​നി​യു​ടെ ബി​സി​ന​സ്​ ആ​റ്​ ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്നു. അ​തി​െൻറ ഉ​ൽ​പന്ന​ങ്ങ​ൾ 100 ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ എ​ത്തു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സൗ​ദി​യി​ൽ നി​ക്ഷേ​പം ന​ട​ത്താ​ൻ വി​ദേ​ശ ക​മ്പ​നി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ ച​ട്ട​ക്കൂ​ടി​നു​ള്ളി​ൽ സൗ​ദി വി​പ​ണി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തെ പി​ന്തു​ണ​ക്കു​ന്ന​തി​നും സു​ഗ​മ​മാ​ക്കു​ന്ന​തി​നും ത​ങ്ങ​ൾ​ക്ക് നി​ര​വ​ധി പ്രോ​ത്സാ​ഹ​ന​ങ്ങ​ൾ ല​ഭി​ച്ച​താ​യി ബാ​റ്റി​സ്​​റ്റ പ​റ​ഞ്ഞു.

ദാ​വോ​സി​ൽ ന​ട​ന്ന വേ​ൾ​ഡ് ഇ​ക്ക​ണോ​മി​ക് ഫോ​റ​ത്തോ​ട​നു​ബ​ന്ധി​ച്ച് സൗ​ദി നി​ക്ഷേ​പ മ​ന്ത്രി ഖാ​ലി​ദ് അ​ൽ ഫാ​ലി​ഹ് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി സൗ​ദി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി പു​തി​യ അ​വ​സ​ര​ങ്ങ​ളും ക​ണ്ടെ​ത്താ​ൻ നി​ര​വ​ധി ച​ർ​ച്ച​ക​ൾ ന​ട​ത്തി​യ​താ​യി ബാ​റ്റി​സ്​​റ്റ പ​റ​ഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു