കൊച്ചി ∙ പ്രായപൂർത്തിയാവാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിനുള്ള ഇരട്ട ജീവപര്യന്തം ശിക്ഷ ശരിവച്ച് ഹൈക്കോടതി. വിചാരണക്കോടതി വിധിച്ച ശിക്ഷയ്ക്കെതിരെ പിതാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ പിതാവ് തന്നെയാണ് മകളെ പീഡിപ്പിച്ചതെന്നു സംശയാതീതമായി തെളിഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഹർജി തള്ളുകയാണെന്നും ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാർ, ജോൺസൻ ജോൺ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
2016ലാണ് കേസിനാസ്പദമായ സംഭവം. റസിഡൻഷ്യൽ സ്കൂളിൽ താമസിച്ചു പഠിക്കുകയായിരുന്ന പ്ലസ് വൺ വിദ്യാർഥിനി അവധിക്ക് വീട്ടിലെത്തിയപ്പോൾ പിതാവ് പീഡിപ്പിക്കുകയായിരുന്നു. മാതാവ് ജോലിക്കും പെൺകുട്ടിയുടെ നാല് സഹോദരങ്ങൾ പുറത്തു കളിക്കാനും പോയപ്പോഴായിരുന്നു സംഭവം. ഇതിനുശേഷം രണ്ടു തവണ കൂടി പെൺകുട്ടി പീഡനത്തിന് ഇരയാവുകയും ഗർഭിണിയാവുകയും ചെയ്തു.
read also….റെയ്ഡ് വിവരം ചോര്‍ന്നു; ഇഡിക്ക് മുന്നിലൂടെ കറുത്ത മഹീന്ദ്രയില്‍ ഹൈറിച്ച് ഉടമകള്‍ മുങ്ങി
തുടർന്നാണ് പിതാവ് പിടിയിലാകുന്നത്. പെൺകുട്ടി പിന്നീട് പ്രസവിച്ചു. രക്ത, ഡിഎൻഎ പരിശോധനകൾ നടത്തിയപ്പോഴും പിതാവ് തന്നെയാണ് കുറ്റവാളിയെന്നു വ്യക്തമായെന്ന് വിചാരണ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് ഇരട്ട ജീവപര്യന്തവും പിഴയും വിധിക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ