അമിതമായാൽ എന്തും അപകടമാണെന്ന് പറയാറുണ്ടല്ലോ. വൃത്തിയുടെ കാര്യത്തിൽ എല്ലാവരും ശ്രദ്ധാലുക്കളാണ്.എന്നാൽ പല്ലു തേപ്പ് അപകടത്തെ വിളിച്ചു വരുത്തും എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ഏതൊക്കെ സമയങ്ങളിലാണ് പല്ലു തേക്കേണ്ടത് ? ഏതൊക്കെ സമയത്ത് പല്ലു തേപ്പ് ഒഴിവാക്കണം ? നോക്കാം ചില ടിപ്പുകൾ
ഭക്ഷണത്തിന് ശേഷം
ഭക്ഷണം കഴിച്ചയുടൻ പല്ലുതാക്കരുതെന്ന് ഡോക്ടർ പറയുന്നു. ഭക്ഷണം കഴിക്കുന്നത് വായയിൽ അസിഡിറ്റിക്ക് കാരണമാകുന്നു. പിന്നാലെ ബ്രഷ് ചെയ്യുകയാണെങ്കിൽ പല്ലിന്റെ ഇനാമലിനെ ദുർബലമാക്കാൻ ഇടയാക്കും. ഈ സാഹചര്യത്തിൽ പേസ്റ്റിന്റെ അംശം ചേരുമ്പോൾ കൂടുതൽ ധാതുവൽക്കരണം സംഭവിക്കുകയും പല്ല് വേഗം നശിക്കാൻ ഇടയാക്കുകയും ചെയ്യും.
ഉമിനീർ ആസിഡുകളെ നിർവീര്യമാക്കാനും വായയെ അതിന്റെ സാധാരണ പിഎച്ച് നിലയിലേക്ക് തിരികെ കൊണ്ടുവരാനും കുറച്ച് സമയം ആവശ്യമാണ്. അതിനാൽ പല്ലുതേക്കാൻ ഭക്ഷണം കഴിച്ച് കുറഞ്ഞത് 30 മുതൽ 60 മിനിറ്റ് വരെ കാത്തിരിക്കണമെന്ന് ദന്ത വിദഗ്ധർ പറയുന്നു.
ഛർദിച്ച ശേഷം
ഛർദ്ദിച്ച ഉടൻ തന്നെ ബ്രഷ് ചെയ്യുന്നത് ഒഴിവാക്കണം. ഛർദിച്ചതിന് ശേഷം പല്ലുതേച്ചാൽ ആമാശയത്തിലെ വിനാശകാരികളായ ആസിഡുകൾ പല്ലുകളിലേക്ക് വ്യാപിക്കാൻ സാധ്യതയുണ്ട്. വളരെ വേഗം ബ്രഷ് ചെയ്യുന്നത് ഈ ആസിഡുകൾ വായയ്ക്ക് ചുറ്റും വ്യാപിക്കുകയും ഇനാമൽ ദുർബലമാകുകയും ചെയ്യും. ഛർദ്ദിക്ക് ശേഷം 30 മിനിറ്റെങ്കിലും വായയുടെ പി.എച്ച് സ്ഥിരമായെന്ന് ഉറപ്പാക്കാൻ കാത്തിരിക്കേണ്ടതുണ്ട്.
read also Black spots മുഖത്തെ കാര എളുപ്പത്തിൽ മാറ്റാം: ഈസി ടിപ്സ്
കാപ്പികുടിക്ക് ശേഷം
കാപ്പികുടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കാപ്പി വായയുടെ പിഎച്ച് അളവ് കുറയ്ക്കുകയും അസിഡിറ്റിക്ക് കാരണമാവുകയും ചെയ്യും. ഈ അവസ്ഥയിൽ ബ്രഷ് ചെയ്യുന്നത് ഇനാമലിന് കേടുപാടുകൾ വരുത്തും. കാപ്പി കുടിച്ചതിന് ശേഷം വെള്ളം ഉപയോഗിച്ച് വായ വൃത്തിയായി കഴുകണം. അരമണിക്കൂറിന് ശേഷം മാത്രമേ ബ്രഷ് ചെയ്യാൻ പാടുള്ളൂ.
വായിൽ ഉണ്ടാകുന്ന രോഗങ്ങളിൽ ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്നാണ് മോണരോഗം. വായയുടെ വൃത്തിക്കുറവ് തന്നെയാണ് മോണരോഗത്തിന്റെ പ്രധാന കാരണം. എന്നാൽ, വൃത്തിയാക്കുന്നതിലും വേണം പ്രത്യേക ശ്രദ്ധ. പല്ലുകൾ കൂടുതൽ ആരോഗ്യത്തോടെയിരിക്കാനും ഇനാമൽ കരുത്തോടെയിരിക്കാനും ഇത് സഹായകമാകും.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ