മനാമ: ബെറ്റര്‍ വേള്‍ഡ് ബെറ്റര്‍ ടുമാറോ എന്ന ശീര്‍ഷകത്തില്‍ ഐ.സി.എഫ് 2024 മാനവ വികസന വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ഇന്റര്‍ നാഷനല്‍ നേതാക്കള്‍ ഇസ്തഖ്ബാലിയ എന്ന പേരില്‍ നടത്തുന്ന ആഗോള യാത്രക്ക് മനാമ ഐ.സി.എഫ് ഓഡിറ്റോറിയത്തില്‍ നൽകിയ സ്വീകരണ പരിപാടി പ്രൗഢമായി. ഐ.സി.എഫ് മനാമ പ്രസിഡന്റ് റഹീം സഖാഫി അത്തിപ്പറ്റ അധ്യക്ഷത വഹിച്ചു.
ഐ.സി.എഫ് ഇന്റര്‍നാഷനല്‍ പ്രസിഡന്റ് സയ്യിദ് ആറ്റക്കോയ തങ്ങള്‍ (സൗദി), നിസാര്‍ കാമില്‍ സഖാഫി ഒമാന്‍, ലോക കേരളസഭ അംഗവും ഐ.സി എജുക്കേഷനല്‍ സെക്രട്ടറിയുമായ ശരീഫ് കാരശ്ശേരി (യു.എ.ഇ), ഐ.സി വൈസ് പ്രസിഡന്റുമാരായ സുബൈര്‍ സഖാഫി സൗദി, അഡ്വക്കറ്റ് എം.സി. അബ്ദുല്‍ കരീം എന്നിവരാണ് യാത്ര നയിച്ചത്. ഐ.സി ബഹ്റൈന്‍ നേതാക്കള്‍ യാത്രയെ അനുഗമിച്ചു. ഐ.സി.എഫ് സെന്ട്രലിന് കീഴിലുള്ള വിവിധ യൂനിറ്റുകളില്‍നിന്നുള്ള മുതിര്‍ന്ന നേതാക്കളായ ഖാസിം വയനാട്, സുബൈര്‍ ഫാദില്‍, സലീം മൂവാറ്റുപുഴ, മുഹമ്മദലി മാട്ടൂല്‍, അബ്ദുറഹ്മാന് ഹാജി, നസീര്‍ തൃശൂര്‍ എന്നിവരെ പരിപാടിയില്‍ മെമന്റോ നല്കി ആദരിച്ചു. ഐ.സി നേതാക്കള്‍ക്കുള്ള മനാമ സെന്‍ട്രല്‍ കമ്മിറ്റിയുടെ സ്നേഹോപഹാരം ഐ.സി.എഫ് നാഷനല്‍ നേതാക്കളായ അബൂബക്കര്‍ ലത്വീഫി, വി.പി.കെ. അബൂബക്കര്‍ ഹാജി, ശംസു പൂകയില്‍, ഷമീര്‍ പന്നൂര് എന്നിവര്‍ കൈമാറി.
2024 ക്വാളിറ്റി വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന വിദ്യാഭ്യാസ മുന്നേറ്റങ്ങളും ആരോഗ്യരംഗത്ത് കൊണ്ടുവരുന്ന പദ്ധതികളും നേതാക്കള്‍ വിശദീകരിച്ചു. ഐ.സി.എഫിന്റെ നൂതന പദ്ധതികളടങ്ങുന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം നടത്തി. സെന്‍ട്രല്‍ നേതാക്കളായ ജംഷീര്‍ ചൊക്ലി, ഫിറോസ് മാഹി, സലാം പെരുവയല്‍, ശംസു മാമ്പ എന്നിവര്‍ പരിപാടികള്‍ നേതൃത്വം നല്കി. അബ്ദുല്‍ അസീസ് ചെരൂമ്പ സ്വാഗതവും ശഫീഖ് പൂകയില്‍ നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു