മനാമ: ടീൽ ഫ്ലമിംഗോ, ബഹ്റൈൻ ഇ-സ്പോർട്സ് ഫെഡറേഷൻ, സൈൻ ബഹ്റൈൻ എന്നിവയുടെ പങ്കാളിത്തത്തോടെ, നാഷനൽ ഇസ്പോർട്സ് ക്വാളിഫൈയേഴ്സ് നടക്കും. ഫെബ്രുവരി 11 മുതൽ 2024 മാർച്ച് ഏഴുവരെ സൈൻ എസ്പോർട്സ് ലാബിലാണ് യോഗ്യതാ മത്സരങ്ങൾ. സ്വദേശികൾക്ക് അവരുടെ ഗെയിമിങ് വൈദഗ്ധ്യം പ്രകടിപ്പിക്കാനും ദേശീയ സ്പോർട്സ് ടീമിൽ സ്ഥാനം നേടാനും ഇ-സ്പോർട്സ് ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനും മത്സരം അവസരമൊരുക്കും.
ബഹ്റൈനിലെ മികച്ച ഗെയിമിങ് പ്രതിഭകളെ കണ്ടെത്തി പരിപോഷിപ്പിക്കുക എന്നതാണ് ദേശീയ എസ്പോർട്സ് യോഗ്യതാ മത്സരങ്ങളുടെ പ്രാഥമിക ലക്ഷ്യം. ബഹ്റൈൻ ഇ-സ്പോർട്സ് ഫെഡറേഷൻ പ്രസിഡന്റ് ഹുസൈൻ അൽ കൂഹെജി, സൈൻ ബഹ്റൈൻ ചീഫ് കമ്യൂണിക്കേഷൻ ആൻഡ് ഇൻവെസ്റ്റർ റിലേഷൻസ് ഓഫിസർ ശൈഖ് അബ്ദുല്ല ഖാലിദ് ആൽ ഖലീഫ, ടീൽ ഫ്ലമിംഗോ സ്റ്റുഡിയോ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ തലാൽ മഹ്മൂദ് എന്നിവർ സംസാരിച്ചു. കൂടുതൽ വിവരങ്ങൾക്ക് Tealflamingo.co സന്ദർശിക്കുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു