പരിക്കു കാരണം കഴിഞ്ഞ രണ്ടു കളിയിൽ നിന്നും വിട്ടുനിന്ന മലയാളി മാധ്യനിര താരം സഹൽ അബ്ദുൽ സമദ് സിറിയക്കെതിരെ കളത്തിലിറങ്ങുമെന്ന് കോച്ച് ഇഗോർ സ്റ്റിമാക് അറിയിച്ചു. പരിശീലന സെഷനിലും പരശീലന മത്സരങ്ങളിലും നന്നായി തിളങ്ങിയ സഹൽ സിറിയക്കെതിരെ കളിക്കുമെന്നും എന്നാൽ പ്ലെയിങ് ഇലവനിൽ അവസരമുണ്ടാകുമോ എന്ന് പറയാനാവില്ലെന്നും അദ്ദേഹം വിശദീകരിച്ചു. മുൻനിര താരമായ നായകൻ സുനിൽ ഛേത്രി കാര്യമായ നീക്കങ്ങളൊന്നുമില്ലാതെ നിറം മങ്ങുന്നത് ടീമിന് തിരിച്ചടിയാണ്. മധ്യനിരയിലും മികച്ച മുന്നേറ്റങ്ങളൊരുക്കുന്നതിൽ പരാജയമായിരുന്നു. കഴിഞ്ഞ രണ്ട് കളിയുടെയും പാഠങ്ങൾ ഉൾക്കൊണ്ട് മാറ്റങ്ങളോടെയാവും മൂന്നാം അങ്കത്തിലും കോച്ച് ടീമിനെ സജ്ജമാക്കുക.
Read also: ആസ്ട്രേലിയൻ ഓപൺ ബൊപ്പണ്ണ-എബ്ഡെൻ സഖ്യം ക്വാർട്ടറിൽ
സിറിയൻ താരങ്ങളുടെ ശാരീരിക മികവിനെയും കോച്ച് ഇഗോർ സ്റ്റിമാക് സൂചിപ്പിച്ചു. മികച്ച കളിക്കാരും മുന്നേറ്റവും ബാൾ ഹോൾഡ് ചെയ്യാനും ശേഷിയുള്ള താരങ്ങളാണ് അവരുടെ കരുത്ത്. കഴിഞ്ഞ മത്സരങ്ങൾക്ക് സമാനം തന്നെയാണ് സിറിയൻ വെല്ലുവിളിയും. പ്രതിരോധ നിര കൂടുതൽ ശക്തമാക്കേണ്ടത് ആവശ്യമാണ്’-അദ്ദേഹം പറഞ്ഞു.
അതേസമയം, കഴിഞ്ഞ മത്സരങ്ങളിലൊന്നും സിറിയ കൂടുതൽ സബ്സ്റ്റിറ്റ്യൂഷൻ നടത്താതെയും ഒരേ െപ്ലയിങ് ഇലവൻ ഉപയോഗിച്ചുമാണ് കളിച്ചതെന്ന് കോച്ച് സൂചിപ്പിച്ചു. അവരുടെ റിസർവ് ബെഞ്ചിന്റെ ദൗർബല്യമായിരിക്കും തങ്ങളുടെ ഉന്നങ്ങളിലൊന്നെന്ന് കോച്ച് വിശദീകരിക്കുന്നു. എന്തായാലും രാജ്യത്തിന് സന്തോഷം നൽകുന്ന ഫലം പ്രതീക്ഷിക്കാമെന്ന് ഉറപ്പു നൽകിയാണ് ഇഗോർ വാർത്താ സമ്മേളനം അവസാനിപ്പിച്ചത്.
അർജന്റീനക്കാരനായ ഹെക്ടർ കൂപറിനു കീഴിലാണ് സിറിയ ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ ഉസ്ബകിസ്താനെ സമനിലയിൽ തളച്ചത് അവർക്ക് ആത്മവിശ്വാസം പകരും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു