മെൽബൺ: ആസ്ട്രേലിയൻ ഓപൺ ഡബ്ൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയും ആസ്ട്രേലിയക്കാരനായ മാത്യു എബ്ഡെനും ചേർന്ന സഖ്യം ക്വാർട്ടറിൽ. ഡച്ച് താരം വെസ്ളി കൂൾഹോഫും ക്രൊയേഷ്യയുടെ നികൊള മെക്റ്റികും ചേർന്ന കൂട്ടുകെട്ടിനെയാണ് നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തിയത്. സ്കോർ: 7-6, 7-6.
തുടക്കം പതറിയ കടുത്ത പോരാട്ടത്തിൽ പിറകിൽനിന്ന ശേഷമായിരുന്നു 43കാരനായ ബൊപ്പണ്ണയും കൂട്ടുകാരനും മത്സരത്തിലേക്ക് തിരികെയെത്തിയത്.
Read also: ഫിഫ നിലവാരത്തിൽ സ്റ്റേഡിയമുണ്ടെങ്കിൽ ഇന്ത്യൻ ടീം കേരളത്തിൽ കളിക്കും; ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാക്
രണ്ടു സെറ്റുകളിലും ആദ്യ പോയന്റ് എതിരാളികൾക്ക് വിട്ടുനൽകിയ രണ്ടാം സീഡുകാർ പക്ഷേ, നിർണായക പോരാട്ടത്തിൽ ആവേശകരമായി തിരികെയെത്തി. അർജന്റീന ജോടികളായ മാക്സിമോ ഗോൺസാലസ്-ആൻഡ്രെ മോൾട്ടേനി എന്നിവരാകും അവസാന എട്ടിൽ എതിരാളികൾ. ആദ്യ സീഡുകാരിൽ പലരും നേരത്തേ മടങ്ങിയ ഡബ്ൾസിൽ കിരീടപ്രതീക്ഷകളിലേക്ക് മൂന്നു ചുവടുകൾകൂടി വിജയകരമായി പൂർത്തിയാക്കലെന്ന ശ്രമകരമായ ദൗത്യമാണ് ഇനി വെറ്ററൻ താരത്തിനും കൂട്ടുകാരനും മുന്നിൽ.\
അടുത്തിടെ ഡേവിസ് കപ്പ് ചുമതലകളിൽനിന്ന് വിരമിച്ച ബൊപ്പണ്ണ ഓസീസ് മൈതാനത്ത് പലപ്പോഴും മനോഹരമായ പ്രകടനവുമായി ഗാലറിയുടെ കൈയടി നേടി. നെറ്റിനു മുന്നിൽ എതിരാളികൾക്ക് അവസരം നൽകാത്ത ഡ്രോപ്പുകളുംപ്ലേസുകളുമായി താരം നിറഞ്ഞാടി. സ്വന്തം സെർവിൽ എബ്ഡെൻ ഒരിക്കൽപോലും ഗെയിം വിട്ടുനൽകിയില്ലെന്നതുകൂടി ആയതോടെ കളി സ്വാഭാവികമായും ബൊപ്പണ്ണക്കും കൂട്ടുകാരനുമൊപ്പമായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു