തെഹ്റാൻ: ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ ആമിർ അബ്ദുല്ലാഹിയാൻ ജനുവരി 29ന് പാകിസ്താൻ സന്ദർശിക്കും. സ്ഥാനപതിമാരെ തിരിച്ചുവിളിച്ച തീരുമാനം പിൻവലിക്കാൻ ധാരണയായി. കഴിഞ്ഞയാഴ്ച ഇറാൻ പാകിസ്താനിൽ വ്യോമാക്രമണം നടത്തിയതും പാകിസ്താൻ തിരിച്ചടിച്ചതുമാണ് ബന്ധത്തിൽ ഉലച്ചിലുണ്ടാകാനും സ്ഥാനപതികളെ തിരിച്ചുവിളിക്കാനും കാരണമായത്.
പിന്നീട് കൂടുതൽ ഏറ്റുമുട്ടലിലേക്ക് പോകാതെ ഒത്തുതീർപ്പിലെത്തി. കഴിഞ്ഞ ദിവസം പാക്, ഇറാൻ വിദേശകാര്യ മന്ത്രിമാർ ഫോണിൽ സംസാരിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു