ദമ്മാം: മൂന്നു വർഷമായി എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും സൗദി ഈസ്റ്റേൺ പ്രൊവിൻസ് കൺട്രി മാനേജർ പ്രസന്ന മിസ്ത്രിക്ക് ഖോബാർ എയർ ഇന്ത്യ ഓഫീസിൽ വെച്ച് യാത്രയയപ്പ് നൽകി. ചടങ്ങിൽ സാമൂഹിക പ്രവർത്തകനും ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ പ്രസിഡൻറുമായ അസ്ലം ഫറോക്ക് മിസ്ത്രിക്കുള്ള ഫലകം കൈമാറി.
36 വർഷമായി വിവിധ രാജ്യങ്ങളിൽ എയർ ഇന്ത്യ ഉദ്യോഗസ്ഥനായി സേവനം അനുഷ്ഠിച്ച പ്രസന്ന മിസ്ത്രി മൂന്ന് വർഷം മുമ്പ് കൺട്രി മാനേജരായി നിയമിതനാവുകയായിരുന്നു. എംബസി വളൻറിയർ മഞ്ജു മണിക്കുട്ടൻ (നവയുഗം) ബൊക്കെ സമ്മാനിച്ചു. കേക്ക് മുറിച്ചും മധുരം വിളമ്പിയും ആഘോഷപൂർവം നടന്ന ചടങ്ങിൽ എയർ പോർട്ട് മാനേജർ നാരായണൻ, സെയിൽസ് മാനേജർ ഫൈസാൻ മൻസൂർ, കോർപറേറ്റ് ഇൻചാർജ് താരീഖ് ഹുസൈൻ, അക്കൗണ്ട്സ് ഇൻചാർജ് ഇർഫാൻ നാസിർ, സാക്കിർ ഹുസൈൻ, നാസിർ ശൈഖ്, സൗദി ജീവനക്കാരായ ഈസ അൽ നുസായർ, ഖോബാർ കെ.എം.സി.സി ജനറൽ സെക്രട്ടറി ഇസ്മാഈൽ പുള്ളാട്ട്, പ്രവാസി വെൽെഫയർ ഖോബാർ മേഖല പ്രസിഡൻറ് സാബിക് കോഴിക്കോട് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു