റിയാദ്: സൗദി അറേബ്യയിൽ എൻജിനീയറിങ് ജോലികളിൽ 25 ശതമാനം സ്വദേശിവത്കരിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു. മുനിസിപ്പൽ ഗ്രാമകാര്യ ഭവന മന്ത്രാലയവുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുക. ഈ വർഷം ജൂലൈ 21 മുതൽ അഞ്ച് എൻജിനീയർമാരുള്ള സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇത് ബാധകമാകും. പൗരന്മാരായ സ്ത്രീപുരുഷന്മാർക്ക് കൂടുതൽ പ്രോത്സാഹനാജനകവും ഉൽപ്പാദനക്ഷമവുമായ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യാൻ ലക്ഷ്യമിട്ട് രണ്ട് മന്ത്രാലയങ്ങളും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം.
സിവിൽ എൻജിനീയർ, ഇൻറിരിയർ ഡിസൈൻ എൻജിനീയർ, സിറ്റി പ്ലാനിങ് എൻജിനീയർ, ആർക്കിടെക്റ്റ്, മെക്കാനിക്കൽ എൻജിനീയർ, സർവേയിങ് എൻജിനീയർ എന്നിവയാണ് സ്വദേശിവത്കരണത്തിനായി ലക്ഷ്യമിടുന്ന ഏറ്റവും പ്രധാന തസ്തികകളെന്ന് മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. തൊഴിൽ വിപണിയിലെ പങ്കാളിത്തത്തിെൻറ നിലവാരം ഉയർത്തുന്ന ഈ തീരുമാനം പിന്തുടരാനും നടപ്പാക്കാനും പ്രവർത്തിക്കുമെന്ന് മുനിസിപ്പൽ ഗ്രാമകാര്യ ഭവന മന്ത്രാലയം പറഞ്ഞു.
തൊഴിൽ വിപണിയുടെ ആവശ്യകതകൾക്കും എൻജിനീയറിങ് തൊഴിലുകളുടെ സ്പെഷ്യലൈസേഷനും വേണ്ട രീതിയിൽ നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കും. സ്വദേശികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് മാനവ വിഭവ ശേഷി മന്ത്രാലയത്തിെൻറ പ്രോത്സാഹനങ്ങളും സഹായ പരിപാടികളും പ്രയോജനപ്പെടുത്താനാകുമെന്നും മുനിസിപ്പൽ ഗ്രാമകാര്യ ഭവന മന്ത്രാലയവും പറഞ്ഞു. അനുയോജ്യമായ തൊഴിലാളികളെ ആകർഷിക്കുന്നതിനും തിരയുന്നതിനുമുള്ള പ്രക്രിയയെ പിന്തുണയ്ക്കുക, തൊഴിൽ പരിശീലന പരിപാടികൾക്ക് വേണ്ട സഹായം നൽകുക, റിക്രൂട്ട്മെൻറ്, കരിയർ തുടർച്ച പ്രക്രിയയെ പിന്തുണയ്ക്കുക, കൂടാതെ മന്ത്രാലത്തിെൻറ സിസ്റ്റത്തിൽ ലഭ്യമായ എല്ലാ സ്വദേശിവത്കരണ പിന്തുണക്കൽ പരിപാടികളിൽ നിന്നും പ്രയോജനം നേടുന്നതിന് മുൻഗണന, റിസോഴ്സസ് ഡെവലപ്മെൻറ് ഫണ്ട് (ഹദഫ്) വഴിയുള്ള പിന്തുണയും തൊഴിൽ പരിപാടികളും എന്നിവ ഇതിൽ ഉൾപ്പെടുമെന്നും മന്ത്രാലയം പറഞ്ഞു.
മാനവ വിഭവശേഷി മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ സ്വദേശിവത്കരണം, തൊഴിലുകൾ, ആവശ്യമായ ശതമാനങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ വിശദീകരിക്കുന്ന ഒരു ഗൈഡ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. നിയമലംഘകർക്കെതിരെ ചുമത്തുന്ന പിഴകൾ ഒഴിവാക്കുന്നതിന് എല്ലാ സ്ഥാപനങ്ങളും തീരുമാനം പാലിക്കേണ്ടതുണ്ടെന്നും മന്ത്രാലയം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു