മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ഇന്ത്യാവിരോധം ചെന്നെത്തിയത് ഒരു കൗമാരക്കാരന്റെ ജീവനെടുത്ത സംഭവത്തിൽ. പ്രസിഡന്റിനെതിരെ രാജ്യത്തു പ്രതിഷേധം ശക്തമാക്കിയിരിക്കുന്ന സാഹചര്യമാണ്.
ഇന്ത്യയുടെ ഡോണിയര്‍ എയര്‍ ആംബുലന്‍സിനു പറക്കാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ്, ഗുരുതരാവസ്ഥയിലായിരുന്ന 14 വയസ്സുകാരന്‍ മരിച്ചത്. പ്രസിഡന്റിന് ഇന്ത്യയോടുള്ള വിരോധം തീര്‍ക്കാന്‍ സാധാരണക്കാരന്റെ ജീവന്‍ നല്‍കേണ്ട അവസ്ഥ ഉണ്ടാകരുതെങ്ങ് മന്ത്രി മീഖായില്‍ നസീം എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.
ബ്രെയിൻ ട്യൂമർ ബാധിച്ച കുട്ടിയെ മാലെയിൽനിന്ന് അടിയന്തര ചികിത്സയ്ക്കു കൊണ്ടുപോകാൻ ഇന്ത്യയുടെ എയർ ആംബുലൻസ് സൗകര്യത്തിനു മാതാപിതാക്കൾ അപേക്ഷിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണു പതിനാലുകാരൻ ചികിത്സ കിട്ടാതെ മരിച്ച വാർത്ത പുറത്തുവന്നത്.
ശനിയാഴ്ച കുട്ടി മരിച്ചതിനു പിന്നാലെ മാതാപിതാക്കൾ പ്രസിഡന്റിനെതിരെ ആരോപണമുന്നയിച്ചു രംഗത്തെത്തി. മാലദ്വീപിൽനിന്ന് അടിയന്തര ഘട്ടങ്ങളിൽ രോഗികളെ എയർലിഫ്റ്റ് ചെയ്യാൻ ഇന്ത്യയുടെ ഡോണിയർ വിമാന സേവനം നൽകാറുണ്ട്. കുട്ടി മരിച്ചതിനെ തുടര്‍ന്ന് ആശുപത്രിക്കു പുറത്ത് പ്രതിഷേധം നടന്നതായി മാലദ്വീപിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രസിഡന്റിന്റെ ഇടപെടലിനെ തുടര്‍ന്നാണ് എയര്‍ ആംബുലന്‍സിന് അനുമതി ലഭിക്കാതിരുന്നതെന്നും ആരോപണം ഉയര്‍ന്നു. കുട്ടിയെ വില്‍മിങ്ടന്‍ ദ്വീപില്‍നിന്ന് മാലദ്വീപിന്റെ തലസ്ഥാനമായ മാലെയിലെ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ആശുപത്രിയിലേക്കു മാറ്റാന്‍ എയര്‍ ആംബുലന്‍സ് ലഭ്യമാക്കണമെന്ന് ബന്ധുക്കള്‍ ബുധനാഴ്ച രാത്രി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആംബുലന്‍സ് എത്തിയില്ല. 16 മണിക്കൂറിനു ശേഷമാണ് പ്രത്യേക വിമാനത്തില്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. തൊട്ടുപിന്നാലെ കുട്ടി മരിച്ചു.
2023 നവംബറില്‍ പ്രസിഡന്റ് മുഹമ്മദ് മുയിസു അധികാരമേറ്റതു മുതല്‍ ഇന്ത്യയുമായി മാലദ്വീപ് അകല്‍ച്ചയിലാണ്. കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ വിമര്‍ശിച്ചുള്ള മാലദ്വീപ് എംപിമാരുടെ പോസ്റ്റിനു പിന്നാലെ ബന്ധം കൂടുതല്‍ വഷളായി. ലക്ഷദ്വീപിൽ ടൂറിസം പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റിനെതിരെ മാലദ്വീപിലെ ഡപ്യൂട്ടി മന്ത്രിമാരായ മറിയം ഷിയുന, മൽഷ ഷരീഫ്, അബ്ദുല്ല മഹ്‍സും മജീദ് എന്നീമന്ത്രിമാർ നടത്തിയ പരാമർശങ്ങളിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. തുടർന്ന് വിവാദ പരാമർശങ്ങൾ നടത്തിയ 3 മന്ത്രിമാരെ മാലദ്വീപ് സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു.
ഇതിനുപിന്നാലെ രാജ്യത്തുള്ള ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കണമെന്നു മാലദ്വീപ് ആവശ്യപ്പെട്ടു. ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കണമെന്ന് നവംബറില്‍, സ്ഥാനമേറ്റതിന്റെ തൊട്ടടുത്ത ദിവസവും പ്രസിഡന്റ് മുഹമ്മദ് മുയിസു ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ നല്‍കിയ 2 ഹെലികോപ്റ്ററുകളും ഒരു ചെറുവിമാനവും മാലദ്വീപ് ഉപയോഗിക്കുന്നുണ്ടായിരുന്നു. 5 വര്‍ഷത്തിനിടെ അഞ്ഞൂറിലേറെ മെഡിക്കല്‍ രക്ഷാപ്രവര്‍ത്തനങ്ങളാണ് ഇവർ നടത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം