വിവാഹം ക്ഷണിക്കാൻ മോഹൻലാലിന്റെ വീട്ടിലെത്തി ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും: സർപ്രൈസായി ഗോപിക: വീഡിയോ

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മുഹൂർത്തമാണ് ഗോപികയുടെയും ഗോവിന്ദ് പത്മസൂര്യയുടെയും വിവാഹം. വളരെ കുറച്ചു ദിവസങ്ങൾ മാത്രമാണ് വിവാഹത്തിനായുള്ളത്.

ഇപ്പോഴിതാ മലയാളികളുടെ പ്രിയ നടൻ മോഹൻലാലിനെ വീട്ടിലെത്തി വിവാഹത്തിനു ക്ഷണിച്ചിരിക്കുകയാണ് ഇരുവരും. മോഹൻലാലിന്റെ എളമക്കരയിലുള്ള വീട്ടിലെത്തിയാണ് വിവാഹ ക്ഷണക്കത്തു നൽകിയത്. സമൂഹ മാധ്യമങ്ങളിലൂടെ താരങ്ങൾ തന്നെയാണ് ഈ സന്തോഷവാർത്ത പങ്കുവെച്ചത്. 

ഒരു മുന്നറിയിപ്പുമില്ലാതെ സർപ്രൈസായിട്ടാണ് ​ഗോപികയെ ​ഗോവിന് പത്മസൂര്യ മോഹൻലാലിന്റെ വീട്ടിലേക്ക് കൊണ്ടുപോകുന്നത്. എവിടേക്കാണ് പോകുന്നത് എന്ന് ​ഗോപികയോട് ഗോവിന്ദ് പത്മസൂര്യ  പറഞ്ഞിരുന്നില്ല. ഇരുവരും മോഹൻലാലിനൊപ്പം സമയം ചെലവഴിക്കുകയും വിവാഹത്തിനു  ക്ഷണിക്കുകയും ചെയ്തു.

Read More: ഫഹദ് ഫാസിലും വടിവേലുവും വീണ്ടും ഒന്നിക്കുന്ന ചിത്രം ‘മാരീശൻ’: ചിത്രീകരണം ആരംഭിച്ചു

ഗോപികയുടെ സഹോദരി കീർത്തനയും അച്ഛനും അമ്മയും ഇവർക്കൊപ്പമുണ്ടായിരുന്നു. മോഹൻലാലിന്റെ ബാലേട്ടൻ സിനിമയിൽ മക്കളായി അഭിനയിച്ചത് ​ഗോപികയും കീർത്തനയുമായിരുന്നു.

ബാലേട്ടന്‍ സിനിമയ്ക്ക് ശേഷം ഗോപിക മോഹന്‍ലാലിനെ കണ്ടിരുന്നില്ല. മോഹന്‍ലാലിനെ കാണാന്‍ ആഗ്രഹമുണ്ടെന്ന് പലപ്പോഴും ഗോപിക തന്നോട് പറഞ്ഞിരുന്നെന്നും ലാലേട്ടനെ വിവാഹത്തിന് കൊണ്ടുവന്ന് ഗോപികയെ ഞെട്ടിക്കാം എന്നാണ് കരുതിയിരുന്നതെന്നും ഗോവിന്ദ് പത്മസൂര്യ പറയുന്നു.

എന്നാല്‍ വിവാഹത്തിന്റെ സമയത്ത് ലാലേട്ടന്‍ എമ്പുരാന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായി വിദേശത്തായിരിക്കുമെന്ന് പറഞ്ഞു. അതോടെയാണ് ഗോപികയേയും കൂട്ടി വിവാഹം ക്ഷണിക്കാമെന്ന് കരുതിയതെന്നും ഗോവിന്ദ് പറയുന്നു.

ജനുവരി  28 നാണ് ഗോവിന്ദ് പത്മസൂര്യയുടെയും ഗോപിക അനിലിന്റെയും വിവാഹം. കഴിഞ്ഞ വർഷം ഒക്ടോബര്‍ 23 നാണ് വിവാഹ നിശ്ചയ ഫോട്ടോകള്‍ പങ്കുവച്ച് താരങ്ങള്‍ വാർത്ത പുറത്തുവിട്ടത്. 

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ