‘മാമന്നനു’ ശേഷം വടിവേലുവും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ചിത്രം ‘മാരീശൻ’ ചിത്രീകരണം ആരംഭിച്ചു. സൂപ്പർ ഗുഡ് ഫിലിംസാണ് ചിത്രം നിർമിക്കുന്നത്.
സംവിധാനം സുധീഷ് ശങ്കർ. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധായകൻ. വേട്ടയും വേട്ടക്കാരനും എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈനായി കൊടുത്തിരിക്കുന്നത്.മാരീശന്റെ പോസ്റ്ററും ടാഗ് ലൈനും കണ്ട ശേഷം ഇതൊരു ത്രില്ലര്‍ ചിത്രമാകാനാണ് സാധ്യതയെന്നാണ് സിനിമാ പ്രേക്ഷകര്‍ വിലയിരുത്തുന്നത്.
The Hunt & the hunter! 🏹#Vadivelu & #FahadhFasil starrer #Maareesan commences shoot with pooja ceremony from today! 🎬
A @thisisysr Musical! 🎼@SuperGoodFilms_ #SudheeshSankar@JiivaOfficial @JithanRamesh@moorthyisfine @dopkalai@sreejithsarang @madhankarky pic.twitter.com/M7MDklcUZB
— V4U Media (@V4umedia_) January 22, 2024
മാരി സെല്‍വരാജിന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ചിത്രം ആയിരുന്നു മാമന്നന്. സാമ്പത്തിക വിജയവും നിരൂപകപ്രശംസയും നേടിയ ചിത്രം ഒടിടി റിലീസിന് ശേഷവും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നായകനേക്കാളും ശ്ലാഘിക്കപ്പെട്ടത് ഫഹദ് അവതരിപ്പിച്ച പ്രതിനായക കഥാപാത്രമാണെന്നത് വലിയ ചര്‍ച്ചകള്‍ക്കാണ് ഇടയാക്കിയത്.
അതേസമയം, രോമാഞ്ചം സംവിധായകന് ജിത്തു മാധവന് ഒരുക്കുന്ന ആവേശമാണ് ഫഹദിന്റെ ഏറ്റവും പുതിയ മലയാളം ചിത്രം. സിനിമ ഏപ്രിലില്‍ തിയറ്ററിലെത്തും. തെലുങ്കില്‍ പുഷ്പ 2 ഉും ഫഹദിന്റേതായി വരാനുണ്ട്. അല്ലു അര്ജുന് ആണ് നായകന്.
പുഷ്പ ആദ്യ ഭാഗത്തില്‍ അല്ലുവും ഫഹദും തമ്മിലുള്ള പോരാട്ടത്തോടെയാണ് അവസാനമാകുന്നത്. അതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തില്‍ ഇരുവരുടെയും മാസ് ആക്ഷന്‍ കാണാന്‍ സാധിക്കുമെന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്. സുകുമാര്‍ ആണ് സംവിധാനം. സൂപ്പർ ഗുഡ് ഫിലിംസ് നിര്‍മ്മിക്കുന്ന മലയാള ചിത്രം ഹനുമാന് ഗിയറും ഫഹദിന്റേതായി വരാനുണ്ട്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ