എറണാകുളം:ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സ്വാമി വിവേകാനന്ദ ചെയറിന്റെ ആഭിമുഖ്യത്തിൽ കാലടി മുഖ്യക്യാമ്പസിലെ ലാംഗ്വേജ് ബ്ലോക്കിലുളള സെമിനാർ ഹാളിൽ പ്രഭാഷണം സംഘടിപ്പിച്ചു. തിരുപ്പതി ഐ ഐ ടിയിലെ ഫിലോസഫി വിഭാഗം പ്രൊഫസർ ഡോ. എ. രഘുരാമരാജുവാണ് പ്രഭാഷsണം നിർവ്വഹിച്ചത്. ‘ഇന്ത്യൻ വിജ്ഞാന സംവിധാനങ്ങളെക്കുറിച്ചുളള സ്വാമി വിവേകാനന്ദന്റെ വീക്ഷണം’ എന്നതായിരുന്നു പ്രഭാഷണ വിഷയം.
ഭാരതീയ വിജ്ഞാന സംവിധാനങ്ങളെക്കുറിച്ചുളള വ്യാഖ്യാനസരണികളും രീതിശാസ്ത്രങ്ങളും സമകാലികമായി ചർച്ച ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഭാരതീയ സമീപനങ്ങളെ വിമർശിക്കുന്ന മെക്കാളെയെപ്പോലുളളവരുടെ ചിന്താധാരകളെ സംസ്കൃതത്തിലേക്ക് മൊഴിമാറ്റം ചെയ്യുന്നതുവഴി അക്കാദമിക ചർച്ചകൾ കൂടുതൽ വിപുലമാകും, ഡോ. എ. രഘുരാമരാജു പറഞ്ഞു. പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാമി വിവേകാനന്ദ ചെയർ പ്രൊഫസർ ഡോ. വി. വസന്തകുമാരി, പി.ജെ. സണ്ണി എന്നിവർ പ്രസംഗിച്ചു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക