‘മലൈക്കോട്ടൈ വാലിബൻ’ ചിത്രത്തിലെ ട്രാക്കുകളും പാട്ടുകളും ഉൾപ്പെടുത്തി കൊണ്ടുള്ള ആൽബം പുറത്തിറങ്ങി. എട്ട് പാട്ടുകളാണ് ലിസ്റ്റിലുള്ളത്. സരിഗമപ മലയാളത്തിൽ പാട്ടുകൾ ആരാധകർക്ക് ആസ്വദിക്കാവുന്നതാണ്. ഹിന്ദി ഗാനവും ഇക്കൂട്ടത്തിലുണ്ട്.
‘പുന്നാര കാട്ടിലെ പൂവനത്തിൽ..’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രീകുമാറും അഭയ ഹിരൺമയിയും ചേർന്നാണ്. പ്രശാന്ത് പിള്ളയും പി എസ് റഫീഖും സംഗീതം നൽകിയ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് പി എസ് റഫീഖ് ആണ്. മോഹൻലാൽ ആലപിച്ച റാക്കും ഓഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .
‘ഏഴിമല കോട്ടയിലെ..’, ‘മദഭര മിഴിയോരം തുടങ്ങിയ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് പ്രീതി പിള്ളയാണ്. ഈ ഗാനത്തിന് വൻ അഭിപ്രായം ആണ് ലഭിക്കുന്നത്. മോഹൻലാൽ പറഞ്ഞപോലെ വാലിബൻ ഒരു നാടോടി കഥ പോലെ അല്ലെങ്കിൽ മുത്തശ്ശി കഥ പോലെയുള്ള സിനിമയാണ് എന്ന് അടിവരയിടുന്ന പാട്ടാണിത് എന്നാണ് ഏവരും പറയുന്നത്.
Read More: വിവാഹത്തിനു ഇനി ദിവസങ്ങൾ മാത്രം: ബ്രൈഡ് ടു ബി ആഘോഷമാക്കി ഗോപിക അനിൽ
ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബന് തിയറ്ററുകളിൽ എത്തുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ലിജോ ജോസ് പെല്ലിശ്ശേരിയാണ്.
രണ്ട് ദിവസം മുന്‍പ് ആരംഭിച്ച ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ഇതുവരെ ലഭിക്കുന്നത്. കേരളത്തിലേത് പോലെ ഓവർസീസിലും മികച്ച സ്ക്രീന്‍ കൗണ്ട് ആണ് വാലിബന് ഉള്ളത്. ആദ്യ വാരം തന്നെ 175ൽ പരം സ്ക്രീനുകളിൽ ഇവിടങ്ങളില്‍ റിലീസ് ഉണ്ടാകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.
ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ