വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ആഘോഷങ്ങൾക്ക് ആദ്യം തുടക്കമിട്ട് ഗോപിക അനിൽ. ജനുവരി ഇരുപത്തിയെട്ടിനാണ് ആരാധകർ കാത്തിരുന്ന ഗോവിന്ദ് പത്മസൂര്യ- ഗോപിക അനിൽ വിവാഹം.
ഗോപികയുടെ അനിയത്തിയും നടിയുമായ കീർത്തന അനിലാണ് ബ്രൈഡ് ടു ബി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. സിൽവർ നിറത്തിലുള്ള ബോഡി കോൺ ഷിമറി ഡ്രസ്സാണ് ഗോപിക ധരിച്ചത്.
Read Also: ‘സുന്ദരിക്കൊപ്പം റോഡ് ട്രിപ്പിങ്’: ആമിർ ഖാനും മകനുമൊപ്പം യാത്രകൾ ആസ്വദിച്ചു കിരൺ റാവു
‘‘മൈ ഗേൾ.. എക്കാലത്തെയും സുന്ദരിയായ വധു.. കൗണ്ട്ഡൗൺ ഔദ്യോഗികമായി ഓണ്‍’’… എന്നാണ് ചേച്ചിയുടെ ബ്രൈഡ് ടു ബി ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു കീർത്തന അനിൽ കുറിച്ചത്.
ചിത്രങ്ങൾ പങ്കുവെച്ചതിനു പിന്നാലെ നിരവധി ആളുകളാണ് താരത്തിന് ആശംസകളുമായി എത്തിയത്.
ബന്ധുക്കൾക്കും സുഹൃത്തുകൾക്കും കുടുംബങ്ങൾക്കുമൊപ്പം കേക്ക് മുറിച്ചും പാർട്ടി നടത്തിയുമാണ് ഗോപിക ബ്രൈഡ് ടു ബി ആഘോഷമാക്കിയത്.
കഴിഞ്ഞ വർഷം ഒക്ടോബർ ഇരുപത്തിമൂന്നിനാണ് ഇരുവരും വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ചു വിവാഹവാർത്ത ആരാധകരെ അറിയിച്ചത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ