ഹോളിവുഡ് പോപ്പ് ഗായിക സാമന്ത ഫോക്സ് അറസ്റ്റിൽ. ബ്രിട്ടീഷ് എയർവേയ്സ് വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നാരോപിച്ചാണ് അറസ്റ്റ്. ലണ്ടനിലെ ഹീത്രൂ എയർപോർട്ടിൽ നിന്ന് മ്യൂണിക്കിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് സംഭവം.
വിമാനം റൺവേയിലായിരിക്കെ, മദ്യ ലഹരിയിൽ ഫോക്സ് സഹയാത്രികനുമായി തർക്കത്തിലേർപ്പെട്ടതായാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് വിമാനം ഗേറ്റിലേക്ക് തിരിച്ചിറക്കി. പിന്നാലെ 50 കാരിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്നും, അസൗകര്യം ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നതായും ഫോക്സ് പിന്നീട് പറഞ്ഞു
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു