ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ആരെല്ലാം ഉണ്ടാവുമെന്ന കാര്യത്തിൽ യാതൊരു തരത്തിലുള്ള ഉറപ്പും പറയാറായിട്ടില്ല. ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലായിരിക്കും ടീം ലോകകപ്പ് കളിക്കുകയെന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാൽ അഫ്ഗാനിസ്താനെതിരായ പരമ്പരയിൽ രോഹിത് ശർമ തിരിച്ചെത്തിയതോടെ സാഹചര്യങ്ങൾ മാറിയിട്ടുണ്ട്.
രോഹിത്തും കോഹ്ലിയും ഇന്ത്യക്കായി ടി20 ലോകകപ്പ് കളിക്കാനാണ് സാധ്യത. ടീം മാനേജ്മെൻറിന് അതാണ് താൽപര്യം. ലോകകപ്പിലെ വിക്കറ്റ് കീപ്പർ ആരാവുമെന്ന കാര്യത്തിലും വലിയ ചർച്ചകളാണ് നടക്കുന്നത്. ഇപ്പോൾ തന്നെ 5 കളിക്കാർ തമ്മിലാണ് മത്സരമുള്ളത്. മലയാളി താരം സഞ്ജു സാംസണും ഈ പട്ടികയിലുണ്ട്. ഐപിഎല്ലിലെ പ്രകടനമായിരിക്കും വിക്കറ്റ് കീപ്പർ തെരഞ്ഞെടുപ്പിൽ നിർണായരമാവുക.
Read also: പയ്യനാട്ട് പുതിയ സ്റ്റേഡിയം; നിർമിക്കാൻ ഉദ്ദേശിക്കുന്നത് 50,000 പേർക്ക് കളികാണാൻ കഴിയുന്ന സ്റ്റേഡിയം
ഇന്ത്യയുടെ ടി20 ടീമിൽ സ്ഥിരം സാന്നിധ്യമായിരുന്ന ഇഷാൻ കിഷന് ചെറിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്. അഫ്ഗാനിസ്താനെതിരായ പരമ്പരയിൽ താരത്തെ ഉൾപ്പെടുത്തിയില്ല. ദക്ഷിണാഫ്രിക്കക്കെതിരെ ടെസ്റ്റിൽ കളിക്കാൻ തയ്യാറാവാത്തതാണ് കാരണം.
താരത്തോട് പ്രാദേശിക ക്രിക്കറ്റിൽ കളിക്കാനാണ് ഇപ്പോൾ ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്. ഇടങ്കയ്യൻ ബാറ്ററായ താരം നേരത്തെ ഇന്ത്യയുടെ ലോകകപ്പ് ടീമുകളിൽ അംഗമായിരുന്നു. ഏതായാലും വിക്കറ്റ് കീപ്പറുടെ റോളിലേക്ക് പരിഗണിക്കപ്പെടുന്ന കളിക്കാരാൽ ഒരാൾ തന്നെയാണ് ഇഷാൻ കിഷൻ.
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഋഷഭ് പന്ത് ക്രിക്കറ്റ് ലോകത്തേക്ക് തിരിച്ചെത്താനുള്ള കഠിന പരിശ്രമത്തിലാണ്. ഐപിഎല്ലിൽ ഡൽഹി കാപ്പിറ്റൽസിന് വേണ്ടി താരം കളിക്കാനാണ് സാധ്യത. ഡൽഹിയുടെ ക്യാപ്റ്റനാണ് പന്ത്. ടി20 ക്രിക്കറ്റിൽ തൻെറ പ്രതിഭ തെളിയിക്കാൻ ഋഷഭ് പന്തിന് സാധിച്ചിട്ടില്ല. എന്നാൽ ടെസ്റ്റിൽ ഗംഭീര പ്രകടനങ്ങൾ താരം നടത്തിയിട്ടുണ്ട്. ഐപിഎല്ലിൽ മികച്ച കളി പുറത്തെടുത്താൽ പന്ത് ലോകകപ്പ് ടീമിലേക്ക് പരിഗണിക്കപ്പെടും.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക