മലപ്പുറം: ഫുട്ബോൾ കളിക്കിടെ ബോൾ എടുക്കാൻ ഭാരതപ്പുഴയിലിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കോഴിക്കോട് പ്രബോധിനി സ്വദേശികളായ ആയുര്‍രാജ് (13), അശ്വിന് (11) എന്നിവരാണ് മരിച്ചത്. കുറ്റിപ്പുറം എം.ഇ.എസ്. സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ആയുര്‍രാജ്.
ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. തവനൂര്‍ കാര്‍ഷിക എന്‍ജിനീയറിങ് കോളേജിന്റെ പിറകുവശത്തുള്ള കടവില്‍ ഫുട്ബോൾ കളിക്കുന്നതിനിടയിലായിരുന്നു അപകടം. നദിയിലേക്ക് വീണ പന്തെടുക്കുന്നതിനിടെ മുങ്ങുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് സമീപത്ത് പശുവിനെ മേയ്ക്കാൻ എത്തിയ ആളാണ് കരയിലേക്ക് എത്തിച്ചത്. തുടർന്ന് കുറ്റിപ്പുറത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക