കുവൈത്ത് സിറ്റി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ അബ്ബാസിയ ഏരിയയും മെഡിക്കൽ വിങ്ങും സംയുക്തമായി 26ന് ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും.
രാവിലെ ഏഴു മുതൽ അബ്ബാസിയ ആർട്സ് സർക്കിൾ ഓഡിറ്റോറിയത്തിലാണ് പരിപാടി. പ്രവാസ ലോകത്തെ ആകസ്മിക മരണങ്ങൾ – അറിഞ്ഞിരിക്കേണ്ടതും ചെയ്യേണ്ടതും, പ്രവാസവും മാനസികാരോഗ്യവും എന്നീ വിഷയങ്ങളിൽ മെഡിക്കൽ വിങ് കൺവീനർമാരായ വിജേഷ് വേലായുധനും ശ്യാം പ്രസാദും ക്ലാസുകൾ നയിക്കും. സൗജന്യ പ്രമേഹ – രക്തസമ്മർദ പരിശോധനയും ഉണ്ടായിരിക്കും. പൊതുജനങ്ങൾക്കും പങ്കെടുക്കാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു