കുവൈത്ത് സിറ്റി: ഐ.എൻ.എൽ പ്രവാസി ഘടകം ഐ.എം.സി.സി കുവൈത്ത് കമ്മിറ്റിയുടെ റിലീഫ് പ്രവർത്തനങ്ങളുടെ തുടർച്ച റിലീഫ്- 2024ന്റെ ഫണ്ട് ശേഖരണ ഉദ്ഘാടനം എക്സിക്യൂട്ടിവ് അംഗം ഇല്യാസ്, ട്രഷറർ അബൂബക്കറിന് നൽകി നിർവഹിച്ചു.കേരളത്തിലും പുറത്തും വിവിധ പദ്ധതികളായി നടത്തി വരാറുള്ള റിലീഫ് പ്രവർത്തനങ്ങളിൽ സ്ത്രീകൾക്ക് സ്വയം തൊഴിൽ, അംഗപരിമിതർക്ക് ഉപജീവന മാർഗം, വീട് നിർമാണം, കുടിവെള്ള വിതരണം തുടങ്ങിയ പദ്ധതികൾക്കാണ് മുൻഗണന നൽകിവരുന്നത്. ഐ.എം.സി.സി പ്രസിഡന്റ് ഹമീദ് മധൂർ അധ്യക്ഷത വഹിച്ചു. ഐ.എം.സി.സി ജി.സി.സി കമ്മിറ്റി രക്ഷാധികാരി സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു.
റാഷിദ് കണ്ണൂർ, സഫാജ് പടന്നക്കാട്, മുനീർ തൃക്കരിപ്പൂർ, ഹക്കീം എരോൽ തുടങ്ങിയവർ സംസാരിച്ചു. അബൂബക്കർ എ ആർ നഗർ സ്വാഗതവും ഉമ്മർ കൂളിയങ്കാൽ നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു