രാജ്യത്തെ ഏറ്റവും വലിയ വിൽപ്പനച്ചരക്കായി ശ്രീരാമന്റെ പേര് മാറിയെന്ന് കഥാകൃത്ത് ടി പത്മനാഭൻ. തെരഞ്ഞെടുപ്പിൽ അയോധ്യയായിരിക്കും തുറുപ്പ് ചീട്ട്. ഏറ്റവും വലിയ ശ്രീരാമ ഭക്തൻ ഗാന്ധിജിയാണ്. ഗാന്ധി കണ്ട ഏക സിനിമ രാമരാജ്യം. ജയ് ശ്രീറാം വിളിച്ചില്ലെങ്കിൽ കുത്തിക്കൊല്ലുന്ന നാടായി ഇന്ത്യ മാറിയെന്നും അദ്ദേഹം വിമർശിച്ചു.
‘ശ്രീരാമന്റെ പേര് പറഞ്ഞില്ലെങ്കില്‍,പരസ്പരം കാണുമ്പോൾ ജയ് ശ്രീറാം എന്ന് വിളിച്ചില്ലെങ്കിൽ കുത്തിക്കൊല്ലുന്ന നാടാണിത്.അങ്ങനെ സംഭവിച്ചിട്ടുമുണ്ട്. ഇനി അത് വര്‍ധിക്കാനാണ് സാധ്യത’ അദ്ദേഹം പറഞ്ഞു.ഏറ്റവും വലിയ ശ്രീരാമ ഭക്തൻ ഗാന്ധിജിയാണ്. ഗാന്ധി കണ്ട ഏക സിനിമ രാമരാജ്യം.
read also….ഗായകന് സൂരജ് സന്തോഷിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഒരാള്‍ അറസ്റ്റില്‍
രാമക്ഷേത്ര പ്രതിഷ്ഠയിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് പോയ ഒരു പ്രമുഖ പി.ടി. ഉഷയാണ്.ഉഷ ഏതൊക്കെ ശ്രീരാമനെ കുറിച്ചാണ് വാ യിച്ചിട്ടുള്ളതെന്ന് അറിയില്ലെന്നും ടി. പത്മനാഭൻ കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു