ഇസ്ലാമാബാദ്: പാക് മുന്‍ ക്യാപ്റ്റന്‍ ഷുഹൈബ് മാലിക്കും ടെന്നിസ് താരം സാനിയ മിര്‍സയുടെയും വിവാഹ മോചനത്തിന് പിന്നില്‍ മാലിക്കിന്റെ വിവാഹേതര ബന്ധങ്ങളാണെന്ന് റിപ്പോര്‍ട്ട്. ഇരുവരും വേര്‍പിരിയാന്‍ കാരണം മാലിക്കിന്റെ വിവാഹേതര ബന്ധങ്ങളാണെന്നാണ് ഒരു പാക് മാധ്യമാണ് റിപ്പോര്‍ട്ട് ചെയ്തത്.
മാലിക്കിന്റെ മൂന്നാം വിവാഹത്തില്‍ താരത്തിന്റെ കുടുംബാംഗങ്ങള്‍ ആരും പങ്കെടുത്തിരുന്നില്ലെന്നും മുന്‍ പാക് ക്യാപ്റ്റന്‍ മൂന്നാമതും വിവാഹം കഴിക്കുന്നത് മാലിക്കിന്റെ സഹോദരിമാരെ അസ്വസ്ഥരാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു. വിവാഹമോചിതയായ പാക് നടി സന ജാവേദുമായുള്ള വിവാഹത്തില്‍ മാലിക്കിന്റെ കുടുംബാംഗങ്ങളാരും പങ്കെടുത്തില്ല. സാനിയ മിര്‍സയുമായുള്ള വിവാഹമോചനത്തില്‍ മാലിക്കിന്റെ സഹോദരിമാര്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും റിപ്പോര്‍ട്ട് പറഞ്ഞു.
കഴിഞ്ഞ ദിവസം പാകിസ്ഥാന് നടി സന ജാവേദുമായുള്ള വിവാഹ ചിത്രങ്ങള്‍ സാമൂഹ്യമാധ്യങ്ങളില്‍ പങ്കുവെച്ചപ്പോള്‍ ഷുഹൈബ് മാലിക് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് നേരിട്ടത്. ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുമായുള്ള മാലിക്കിന്റെ ദാമ്പത്യം തകര്‍ന്നെന്ന അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു വിവാഹ ചിത്രങ്ങള്‍ മാലിക് പങ്കുവെച്ചത്.
നേരത്തെ സാനിയയും മാലിക്കും തങ്ങളുടെ വിവാഹബന്ധത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളില്‍ പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും ഏറെ നാളായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. സാനിയയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും ഇത് സംബന്ധിച്ച് സൂചനകള്‍ ഉണ്ടായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു