ചെന്നൈ : മക്കൾ നീതി മയ്യം പാർട്ടിയുടെ അടിയന്തര യോഗം വിളിച്ച് അധ്യക്ഷൻ കമൽ ഹാസൻ. ചൊവ്വാഴ്ച ചെന്നൈയിൽ വച്ചാണ് അടിയന്തര യോഗം നടക്കുക. കമൽഹാസൻ ഡിഎംകെ സഖ്യത്തിൽ ചേരുമെന്ന അഭ്യൂഹത്തിനിടെയാണ് നടൻ പർട്ടിയുടെ അടിയന്തര യോഗം ചേരാനുള്ള തീരുമാനം.
കോയമ്പത്തൂര്‍ അടക്കം മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലേക്ക് നേരത്തെ തന്നെ മക്കള്‍ നീതിമയ്യം ഭാരവാഹികളെ തീരുമാനിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അതിനിടെ കമല്ഹാസന് കോയമ്പത്തൂരില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നിലവില്‍ ഡിഎംകെ സഖ്യകക്ഷിയായ സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ് കോയമ്പത്തൂര്‍. നിലവില്‍ സിപിഎമ്മിന് തന്നെ സീറ്റ് നല്‍കാനാണ് സാധ്യത. ഇതില്‍ ഏതെങ്കിലും തരത്തില്‍ ഒരു മാറ്റമുണ്ടായാല്‍ മാത്രമെ കമലിന് കോയമ്പത്തൂരില്‍ മത്സരിക്കാനാകൂ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു