കാര്യങ്ങൾ ഓർത്തെടുക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണോ നിങ്ങൾ? അൽഷിമേഴ്സ് രോഗം മാത്രം അല്ല പല കാരണങ്ങൾ കൊണ്ടും ഓർമ്മശക്തി കുറയാനുള്ള സാധ്യത കൂടുതലാണ്. നമ്മുടെ ആരോഗ്യവും ഓർമശക്തിയും പരസ്പരം ബന്ധപെട്ടു കിടക്കുന്നു.ഉറക്കമില്ലായ്മ, ഉത്കണ്ഠ, ചിലതരം മരുന്നുകളുടെ ഉപയോഗം എന്നിവ ഓർമ്മശക്തി കുറയാനുള്ള കാരണങ്ങളായി പറയപ്പെടുന്നു. ഓർമശക്തി വർധിപ്പിക്കാനും ഏകാഗ്രത കൂട്ടാനുമുള്ള മാർഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
.മെഡിറ്റേഷൻ
ആരോഗ്യ ഗുണങ്ങളെല്ലാം ഒത്ത ചേരുന്ന ഒന്നാണ് ധ്യാനം അഥവാ മെഡിറ്റേഷൻ. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും വിവിധ ആരോഗ്യ പ്രശ്നങ്ങളെ ധൈര്യപൂർവം നേരിടുന്നതിനും മെഡിറ്റേഷൻ സഹായിക്കുന്നു. പ്രതിദിനം വെറും 10 മിനിറ്റ് ധ്യാനിക്കുന്നത് വഴി നിങ്ങളുടെ ഓർമ്മശക്തിയും മറ്റ് മാനസിക കഴിവുകളും വർദ്ധിപ്പിക്കാൻ സാധിക്കും. ധ്യാനം നിങ്ങളുടെ ശ്വസന പ്രക്രിയയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും മികച്ച രീതിയിൽ ശ്വസിക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു.
.മധുരം കഴിക്കുക
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ചോക്ലേറ്റ് നല്ലതാണ്. ചിന്താശേഷിയും ഓര്‍മ്മശക്തിയും വര്‍ധിപ്പിക്കാനും ചോക്ലേറ്റ് സഹായിക്കുന്നു. അമിതഭാരം കുറയ്ക്കാനും ഇത് നല്ലതാണ്.
.ആരോഗ്യകരമായ ഭക്ഷണം ശീലിക്കുക
നമ്മുടെ ഭക്ഷണക്രമം ശരീരഭാരത്തിൻ്റെ ഉത്തരവാദി മാത്രമല്ല. ഇത് നമ്മുടെ തലച്ചോറിനെയും മാനസികാരോഗ്യത്തെയും വരെ ബാധിക്കുന്നുണ്ട് എന്ന കാര്യം മറന്നുപോകരുത്. ശരിയായ ഭക്ഷണക്രമം ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കും. ബ്രൊക്കോളി, ഫാറ്റി ഫിഷ്, മഞ്ഞൾ, മത്തങ്ങ വിത്തുകൾ, ബദാം, വാൽനട്ട് തുടങ്ങിയ ഭക്ഷണങ്ങളെല്ലാം നിത്യവും ഉൾപ്പെടുത്തുക. കൂടാതെ, ജങ്ക് ഫുഡ്, വളരെ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ എന്നിവ കഴിവതും ഒഴിവാക്കുക.
.വ്യായാമം ശീലമാക്കുക
രക്തയോട്ടം വർദ്ധിക്കുന്നത് തലച്ചോറിൻറെ പ്രവർത്തനങ്ങളെ കൃത്യമായി കൊണ്ടുപോകാൻ സാധിക്കുന്നു. തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുന്ന വ്യായാമങ്ങളിൽ നിത്യേന ഏർപ്പെടുക. കുറച്ച് യോഗ പോസുകൾ പിന്തുടരുന്നത് രക്തയോട്ടം വർദ്ധിപ്പിക്കാനും ഓർമ്മശക്തി ഉത്തേജിപ്പിക്കാനും സഹായിക്കും.
.കൈകൾ മാറ്റി ഉപയോഗിച്ചു നോക്കുക
കൈ മാറ്റി ഒന്ന് ഉപയോഗിച്ചു നോക്കുക എന്നത് വളരെ ലളിതവും എന്നാൽ ഏറ്റവും ഫലപ്രദവുമായ മസ്തിഷ്ക വ്യായാമമാണ്. നിങ്ങളുടെ തലച്ചോറിൻ്റെ മൂർച്ച കൂട്ടാൻ ഈ വ്യയാമം സഹായിക്കുന്നു. എഴുതുക, ബ്രഷ് ചെയ്യുക, തുടങ്ങിയ കാര്യങ്ങൾ ചെയ്യുമ്പോൾ എല്ലാം തന്നെ നിങ്ങൾ സാധാരണ ഉപയോഗിക്കുന്ന കൈകൾക്ക് പകരമായി മറ്റേ കൈകൾ ഉപയോഗിക്കാം. ഇത് ക്രമേണ നിങ്ങളുടെ ശ്രദ്ധ കൂട്ടിക്കൊണ്ട് വരാൻ സഹായിക്കും.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ