ഷിംല: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് ജനുവരി 22ന് ഹിമാചൽ പ്രദേശിൽ പൊതുഅവധി പ്രഖ്യാപിച്ചു. രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ്, കോൺഗ്രസ് ഭരിക്കുന്ന ഒരു സംസ്ഥാനം ചടങ്ങിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പൊതുഅവധി പ്രഖ്യാപിച്ചത്. രാമപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് പൊതുഅവധി പ്രഖ്യാപിച്ച കോൺഗ്രസ് ഭരിക്കുന്ന ആദ്യ സംസ്ഥാനവും ഹിമാചൽ പ്രദേശാണ്.
സർക്കാർ ഓഫിസുകൾ, സ്കൂളുകൾ,കോളജുകൾ എന്നിവക്കും പൊതുഅവധി പ്രഖ്യാപിച്ച സർക്കാർ ദിവസവേതനക്കാർക്കും അവധി ബാധകമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ചടങ്ങിനോടനുബന്ധിച്ച് കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് അര ദിവസത്തെ അവധി നൽകിയിരുന്നു. ഡൽഹിയിലെ സർക്കാർ ജീവനക്കാർ അർധ അവധി പ്രഖ്യാപിച്ചതിന് ലഫ്റ്റനന്റ് ഗവർണറുടെ അംഗീകാരം ലഭിച്ചു. ജാമിഅ മില്ലിയ യൂനിവേഴ്സിറ്റിയുൾപ്പെടെ ഉച്ചക്ക് 2.30 വരെ അടഞ്ഞുകിടക്കും.
നിലവിൽ ബി.ജെ.പി ഭരിക്കുന്ന 12 സംസ്ഥാനങ്ങളാണ് ചടങ്ങിനോടനുബന്ധിച്ച് പൊതുഅവധി പ്രഖ്യാപിച്ചത്. ചണ്ഡീഗഡും ഒഡീഷയും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു