പട്ന: 2025ലെ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ തീർത്തും പിന്നാക്ക വിഭാഗത്തിലുള്ള(ഇ.ബി.സി) 75 പേരെ മത്സരിപ്പിക്കുമെന്ന് രാഷ്ട്രീയ തന്ത്രജ്ഞനും ആക്ടിവിസ്റ്റുമായ പ്രശാന്ത് കിഷോർ. ബിഹാറിൽ ഭരണപക്ഷ പാർട്ടികൾ ഇ.ബി.സി സമുദായക്കാരെ നിരന്തരം ചൂഷണം ചെയ്യുകയാണെന്നും പ്രശാന്ത് കിഷോർ ആരോപിച്ചു.
”അടുത്ത ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ഇ.ബി.സി വിഭാഗത്തിലുള്ള 75 പേരെ മത്സരിപ്പിക്കാൻ തന്റെ സംഘടനയായ ജൻ സൂരജ് പിന്തുണ നൽകും. ആദ്യമായായിരിക്കും പിന്നാക്ക വിഭാഗത്തിൽ ഇത്രയധികം ആളുകൾ തെരഞ്ഞെടുപ്പ് ഗോദയിലെത്തുന്നത്. അവർക്ക് എല്ലാ പിന്തുണയും നൽകും. ബിഹാറിലെ രാഷ്ട്രീയ പാർട്ടികൾ പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഒന്നും ചെയ്യുന്നില്ല.”-സാമൂഹിക പരിഷ്കർത്താവ് കർപൂരി താക്കൂറിന്റെ ജൻവാർഷികത്തോടനുബന്ധിച്ച പരിപാടിയിൽ സംസാരിക്കവെ പ്രശാന്ത് കിഷോർ പറഞ്ഞു.
ഈ പിന്നാക്ക വിഭാഗക്കാരായ വിദ്യാർഥികൾക്ക് മത്സരപരീക്ഷകൾക്ക് തയാറെടുക്കാൻ ജൻ സൂരജ് സാമ്പത്തിക സഹായം നൽകുമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. അതിനായി ഓരോ വർഷവും 10,15 ജില്ലകളിലെ ഇ.ബി.സി വിഭാഗത്തിൽ നിന്നുള്ള 500 വിദ്യാർഥികളെ ജൻ സൂരജ് തെരഞ്ഞെടുക്കും. അവർക്ക് സാമ്പത്തിക സഹായം നൽകുമെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി.
ബിഹാറിൽ നിതീഷ് കുമാർ സർക്കാർ നടത്തിയ ജാതി സെൻസസിൽ ആകെ ജനസംഖ്യയായ 13.07 ശതമാനത്തിൽ 6
3ശതമാനവും ഒ.ബി.സി, ഇ.ബി.സി വിഭാഗക്കാരാണ്. ജൻ സൂരജ് രാഷ്ട്രീയ പാർട്ടിയായി പ്രഖ്യാപിക്കാനുള്ള നീക്കം തൽകാലത്തേക്ക് പ്രശാന്ത് കിഷോർ ഉപേക്ഷിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു