ഹൈദരാബാദ്: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് ഹൈദരാബാദിൽ കഴിഞ്ഞ ദിവസം ‘ആനന്ദ് പട് വർധന്റെ രാം കി നാം’ എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഡോക്യുമെന്ററിയുടെ പ്രദർശനത്തിനിടെ തീവ്രവലതുപക്ഷ പ്രവർത്തകർ സംഘർഷമുണ്ടാക്കി.
തുടർന്ന് പൊലീസും സംഭവസ്ഥലത്തെത്തി. ഡോക്യുമെന്ററി തങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നാണ് തീവ്രവലതുപക്ഷ പ്രവർത്തകരുടെ വാദം. തുടർന്ന് ഡോക്യുമെന്ററി പ്രദർശനത്തിന് നേതൃത്വം നൽകിയവരെ പൊലീസ് കസ്റ്റഡയിലെടുത്തു. സംഭവത്തിൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
Hindutva extremists disrupted the screening of Anand Patwardhan’s ‘Ram ke Naam’ in #Hyderabad today. These miscreants aim to suppress the truth that #RamMandir is illegally constructed on #BabriMasjid land.#RamMandirPranPratishta pic.twitter.com/gDPYGw6CoH
— Faheem (@stoppression) January 20, 2024
അതേസമയം, ബാബരി മസ്ജിദ് പൊളിച്ചുമാറ്റി അവിടെ രാമക്ഷേത്രം നിർമിച്ചതാണെന്ന സത്യം മറച്ചുവെക്കുകയാണ് ഹിന്ദുത്വ വാദികളെന്ന് ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ നേതൃത്വം നൽകിയവർ ആരോപിച്ചു. 1992ലാണ് തർക്കഭൂമിയിൽ രാമക്ഷേത്രം നിർമിക്കാനുള്ള വിശ്വഹിന്ദ് പരിഷത്തിന്റെ പ്രചാരണം തുറന്നുകാട്ടുന്ന രാം കി നാം റിലീസ് ചെയ്തത്. ഇതിന്റെ റിലീസിനോടനുബന്ധിച്ച് സംവിധായകൻ ആനന്ദ് പട് വർധന് നിരവധി ദേശീയ, അന്താരാഷ്ട്ര പുരസ്കാരങ്ങൾ ലഭിച്ചിരുന്നു.
ജനുവരി 22നാണ് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ്. ചടങ്ങിനോടനുബന്ധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവധി പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച ബാങ്കുകൾക്കും അർധ അവധിയായിരിക്കും. ഉച്ചക്ക് 2.30 വരെയാണ് അവധി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു