തിരുവനന്തപുരം: സഹകരണമേഖല വലിയ തോതില്‍ കരുത്താര്‍ജിച്ച് വന്നപ്പോള്‍ ചില ദുഷിച്ച പ്രവണതകളും അങ്ങിങ്ങായി ഉണ്ടാവുന്നു എന്നത് ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഏതെങ്കിലും സ്ഥാപനത്തിന് ദുഷിപ്പ് ഉണ്ടായാല്‍ അത് ആ സ്ഥാപനത്തെ മാത്രമല്ല ബാധിക്കുക. കേരളത്തിലെ സഹകരണമേഖലയുടെ വിശ്വാസ്യതയെ ഒന്നടങ്കമാണ് ബാധിക്കുക എന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി. സഹകരണ യൂണിയന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘പലര്‍ക്കും വല്ലാത്ത ആര്‍ത്തിയാണ്. ഉള്ള വരുമാനം പോരാ, കൂടുതല്‍ വരുമാനം വേണം എന്ന് ചിന്തിക്കുന്ന ആളുകളാണ് ഇത്തരത്തില്‍ അഴിമതിയുടെ ഭാഗമായി മാറുന്നത്. സഹകരണമേഖലയില്‍ സാധാരണയായി കൂട്ടായിട്ടാണ് കാര്യങ്ങള്‍ നടക്കുന്നത്. പക്ഷേ കുറെ കാലം തുടരുമ്പോള്‍ ചിലര്‍ ഈ ദുഷിച്ച പ്രവണതയ്ക്ക് ഇരയാകുകയാണ്. അത്തരം കാര്യങ്ങളില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല’- മുഖ്യമന്ത്രി പറഞ്ഞു.
സഹകരണ മേഖലയിലെ ഇഡി ഇടപെടലിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നു. ഒരു സ്ഥാപനത്തിലെ ക്രമക്കേടില്‍, മുഖ്യപ്രതിയാക്കേണ്ടയാളെ മാപ്പുസാക്ഷിയാക്കുന്നുവെന്നും കരുവന്നൂര്‍ കേസിനെ പരോക്ഷമായി സൂചിപ്പിച്ച് പിണറായി വിജയന് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു