ദുബൈ: ഫുട്ബാൾ പ്രതിഭകൾക്ക് ദുബൈ ഗ്ലോബ് സോക്കർ അവാർഡുകൾ സമ്മാനിച്ചു. മാഞ്ചസ്റ്റർ സിറ്റിയുടെ നോർവേ താരം ഇർലിൻ ഹാലൻഡ് മികച്ച കളിക്കാരനുള്ള പുരസ്കാരം നേടിയപ്പോൾ, ക്രിസ്റ്റ്യാനോ റൊണാൾഡോ ‘ആരാധകരുടെ പ്രിയതാരം’ ഉൾപ്പെടെ മൂന്ന് അവാർഡുകൾ സ്വന്തമാക്കി. ദുബൈ പാം ജുമൈറ അറ്റ്ലാന്റിസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ദുബൈ സ്പോർട്സ് കൗൺസിൽ ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് അവാർഡുകൾ വിതരണം ചെയ്തത്. കൂടുതൽ പുരസ്കാരങ്ങളും മാഞ്ചസ്റ്റർ സിറ്റിയാണ് സ്വന്തമാക്കിയത്. മികച്ച കളിക്കാരനായി ഇർലിൻ ഹാലൻഡ് തിരഞ്ഞെടുക്കപ്പെട്ടു.
മൂന്ന് അവാർഡുകൾ നേടി അൽ നാസർ ക്ലബ് താരം കൂടിയായ ക്രിസ്റ്റ്യാനോ റോണാൾഡോ നിറഞ്ഞുനിന്നു. ആരാധകരുടെ പ്രിയതാരം, മികച്ച മിഡിലീസ്റ്റ് താരം, മറഡോണ അവാർഡ് എന്നിവയാണ് റോണാൾഡോ സ്വന്തമാക്കിയത്.
ബാഴ്സലോണയുടെ ഐറ്റാന ബോൻമാറ്റി മിക്കച്ച വനിത താരമായി തിരഞ്ഞെടുക്കപ്പെട്ടു. മാഞ്ചസ്റ്റർ സിറ്റിയാണ് മികച്ച പുരുഷ ക്ലബ്.
വനിത ക്ലബിനുള്ള പുരസ്കാരം ബാഴ്സലോണ സ്വന്തമാക്കി. മാഞ്ചസ്റ്റർ സിറ്റിയുടെ റോഡ്രി മികച്ച മിഡ്ഫീൽഡറായും, എഡേഴ്സൻ മികച്ച ഗോൾകീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു