നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം മലയാള സിനിമാലോകം ആഘോഷമാക്കിയിരുന്നു. സൂപ്പർതാരങ്ങളെല്ലാം കുടുംബസമേതമാണ് വിവാഹത്തിൽ പങ്കെടുത്തത്.
റിസപ്ഷനിൽ നിന്നുള്ള ഒരു ചിത്രം സുരേഷ് ഗോപിയുടെ ഇളയമകൻ മാധവ് സുരേഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ദുൽഖർ സൽമാനും സഹോദരനും നടനുമായ ഗോകുൽ സുരേഷിനുമൊപ്പമുള്ള ചിത്രമാണ് മാധവ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
ലെഗസി എന്ന അടിക്കുറിപ്പിലാണ് മാധവ് ചിത്രം പോസ്റ്റ് ചെയ്ത്. ചിത്രത്തിനു താഴെ പരിഹാസ കമന്റുമായി എത്തിയ ആൾക്ക് മാധവ് സുരേഷ് നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഇത് പാരമ്പര്യമല്ല, നെപ്പോട്ടിസമാണ് എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്.
‘‘സ്വജനപക്ഷപാതം, മറ്റേതു തൊഴിൽ ഇടങ്ങളിൽ പ്രവർത്തിക്കുന്നതുപോലെ തന്നെ അവസരങ്ങൾ ഉണ്ടാക്കും. നമുക്ക് നോക്കാം’’- എന്നായിരുന്നു മാധവിന്റെ മറുപടി. താരപുത്രനെ പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.
17ന് ഗുരുവായൂരിൽ വച്ചാണ് ഭാഗ്യയും ശ്രേയസും വിവാഹിതരായത്. പ്രധാനമന്ത്രി നരേന്ദ്രമോദി വിവാഹത്തിൽ പങ്കെടുത്തിരുന്നു. കൂടാതെ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പടെ വൻ താരനിരയും വിവാഹത്തിനെത്തി.
അതിനു പിന്നാലെയാണ് കൊച്ചിയിൽ വച്ച് റിസപ്ഷൻ നടത്തിയത്. മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ദുൽഖർ സൽമാൻ, ജയറാം തുടങ്ങി താരങ്ങളുടെ നീണ്ടനിരയാണ് വിവാഹസൽക്കാരത്തിന് എത്തിയത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ