തിരുവനന്തപുരം: കേന്ദ്രസർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ശനിയാഴ്ച മനുഷ്യച്ചങ്ങല സംഘടിപ്പിക്കും. കാസർകോട് റെയിൽവേ സ്‌റ്റേഷനുമുന്നിൽ നിന്ന് തിരുവനന്തപുരം രാജ്ഭവൻ വരെയാണ് ചങ്ങല തീർക്കുക. ശനിയാഴ്ച നാലുമുതൽ ഒരുക്കങ്ങൾ ആരംഭിക്കും.
4.30ന് ട്രയൽ. അഞ്ചിന് മനുഷ്യച്ചങ്ങലയായി കൈകോർത്ത് പ്രതിജ്ഞയെടുക്കും. തുടർന്ന്, വിവിധ കേന്ദ്രങ്ങളിൽ പൊതുസമ്മേളനങ്ങളും നടക്കും. 20 ലക്ഷം യുവജനങ്ങൾ ചങ്ങലയിൽ അണിചേരുമെന്ന് ഡി.വൈ.എഫ്.ഐ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു