ദുബായ് ∙ ദുബായിലെ പ്രധാന റോഡുകളിൽ തിരക്ക് കുറയ്ക്കുന്നതിനും ഗതാഗതം നിരീക്ഷിക്കുന്നതിനും ദുബായ് റോഡ് ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക് രണ്ടും ടോൾ ഗേറ്റ് കൂടി നിർമിക്കുന്നു. അൽ ഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിങ്ങിലും, ഷെയ്ഖ് സായിദ് റോഡിലെ അൽ സഫ സൗത്തിലുമാണ് ടോൾ ഗേറ്റ് സ്ഥാപിക്കുക..
2024 നവംബറോടെ പുതിയ ഗേറ്റുകൾ തുറക്കും. അൽ ഖൈൽ റോഡിൽ 15 ശതമാനംവരെയും അൽ റബാത്ത് റോഡിൽ 16 ശതമാനം വരെയും ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ടോൾ ഗേറ്റുകൾക്ക് കഴിയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് മെയ്ദാൻ സ്ട്രീറ്റിലേക്ക് വലത്തോട്ടുള്ള ഗതാഗതക്കുരുക്കും 15 ശതമാനം വരെ കുറയ്ക്കാന്‍ ടോൾ ഗേറ്റ് സഹായിക്കും.
പുതിയ ഗേറ്റുകൾ തുറക്കുന്നതോടെ സാലിക്കിന്റെ അധീനതയിൽ ദുബായിലെ മൊത്തം ടോൾ ഗേറ്റുകളുടെ എണ്ണം പത്തായി ഉയരും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു