ടെക്സാസ്: മുൻ പോൾവാൾട്ട് താരം ഷോൺ ബാർബർ 29ാം വയസ്സിൽ അന്തരിച്ചു. ടെക്സസിലെ വസതിയിലായിരുന്നു അന്ത്യമെന്ന് ഏജന്റ് പോൾ ഡോയൽ അറിയിച്ചു. എന്നാൽ, രണകാരണം വ്യക്തമാക്കിയിട്ടില്ല. ഗുരുതര ശാരീരിക പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നാണ് വിവരം.
കനേഡിയൻ താരമായ ഷോൺ ബാർബർ 2015ൽ ബെയ്ജിങ്ങിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 5.90 മീറ്റർ ചാടി സ്വർണം നേടിയിരുന്നു. അതേ വർഷം എൻ.സി.എ.എ ഔട്ട്ഡോർ ചാമ്പ്യൻഷിപ്പിലും സ്വർണം നേടി.
2016ലെ ഒളിമ്പിക്സിൽ ഫൈനലിലുമെത്തി. പോൾവാൾട്ടിൽ ആറ് മീറ്റർ ചാടിയ ഷോണിന്റെ പേരിലാണ് കനേഡിയൻ റെക്കോഡ്.
ന്യൂ മെക്സിക്കോയിലെ ലാസ് ക്രൂസസിൽ ജനിച്ച ഷോണിന്റെ കുടുംബം അമേരിക്കയിലും കാനഡയിലുമായി വിഭജിക്കപ്പെട്ടിരുന്നു. താരത്തിന് ഇരു രാജ്യങ്ങളുടെയും പൗരത്വം ഉണ്ടായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു